'വെടിവഴിപാടിന്' ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി: അനുമോൾ

ചുരുക്കം ചില സിനിമകൾ കൊണ്ട് മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരമാണ് അനുമോൾ. പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെയാണ് അനുമോൾ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ അനുമോൾ ചെയ്യുകയുണ്ടായി.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അനുമോൾ. നടി എന്ന നിലയിൽ പോപ്പുലാറിറ്റി തന്നത് വെടിവഴിപാട് എന്ന ചിത്രമായിരുന്നെന്നും, അതുവരെ സോഷ്യൽ മീഡിയയിൽ ഒരു ലക്ഷം മാത്രമുണ്ടായിരുന്ന ഫോളോവേഴ്സ് ആ ചിത്രത്തിന് ശേഷം 10 ലക്ഷമായെന്നും അനുമോൾ പറയുന്നു.

“ഓരോ സിനിമകളും ഓരോ തരത്തിലുള്ള ടേണിംഗ് പോയിന്റുകളും എക്‌സ്പീരിയന്‍സുകളുമാണ് നല്‍കുന്നത്. ഇവന്‍ മേഘരൂപന്‍ ആണ് എന്റെ ആദ്യത്തെ മലയാളം ചിത്രം. അത് വേറെ ഒരു രീതിയില്‍ എനിക്ക് സിനിമയെ പരിചയപ്പെടുത്തി തന്നു. അതില്‍ ഉള്ളവരെല്ലാം സിനിമയില്‍ പ്രഗത്ഭരായിട്ടുള്ള, അക്കാഡമീഷ്യന്‍സ് ആയ, അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള നടന്മാരാണ്. അങ്ങനെ ഒരു സ്‌കൂളില്‍ നിന്നാണ് ഞാന്‍ സിനിമ തുടങ്ങുന്നത്.

പി ബാലചന്ദ്രനെ പോലെ ഒരു ലെജന്‍ഡിന്റെ കൂടെയാണ് കരിയര്‍ ആരംഭിച്ചത്. അത് എനിക്ക് വേറെ തന്നെ ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു. അത് കഴിഞ്ഞ് ചെയ്തത് അകം ആണ്. ഫഹദ് ആയിരുന്നു അഭിനയിച്ചത്. അവരെല്ലാം സിനിമ പഠിച്ച ആള്‍ക്കാര് ആയിരുന്നു. അത് വേറെ തന്നെ എക്‌സ്പീരിയന്‍സ് ആയിരുന്നു. അവിടുന്ന് നേരെ പോകുന്നത് ചായില്യം എന്ന സിനിമയുടെ സെറ്റിലേക്കാണ്. അതില്‍ ഒരു തെയ്യം കലാകാരിയായിട്ടാണ്. അതിന് വേണ്ടി തെയ്യം കെട്ടേണ്ടി വരുന്നു.

നടി എന്ന നിലയില്‍ പോപുലാരിറ്റി തന്നത് വെടി വഴിപാട് എന്ന് പറയുന്ന ചിത്രത്തിനാണ്. വെടിവഴിപാട് സിനിമയ്ക്ക് മുന്നെ ആണ് എന്റെ ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഒരു ലക്ഷത്തിന്റെ ഉള്ളില്‍ ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അത് പിന്നെ 10 ലക്ഷം ഒക്കെ കഴിഞ്ഞു. ഇന്നും വെടി വഴിപാട് സിനിമയുടെ കാരക്ടറിന്റെ പേരില്‍ ആള്‍ക്കാര്‍ നല്ലതും ചീത്തതും പറയുന്നുണ്ട്. ഇപ്പോഴും എനിക്ക് തെറി മെസ്സേജുകള്‍ വരാറുണ്ട്. അത് വേറെ ഒരു രീതിയിലുള്ള അനുഭവമാണ് തന്നത്

അതുപോലെ ‘ഞാന്‍’, അതുപോലെ തന്നെ ‘പറയാന്‍ ബാക്കിവെച്ചത്’ തുടങ്ങിയ ചിത്രങ്ങൡും അഭിനയിച്ചു. ഓരോ സിനിമയും ഓരോ ബ്രേക്ക് ആണ്. എനിക്ക് ഓരോ പുതിയത് തരുന്ന സിനിമയാണ്. ഉടലാഴം, പദ്മിനി തുടങ്ങി പിന്നെയും നല്ല ചിത്രങ്ങളുട ഭാഗമായി. വികെപിയുടെ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് അവതരിപ്പിച്ചത്.

ആ ചിത്രത്തിന് വേണ്ടി ബൈക്ക് ഓടിക്കാന്‍ പഠിച്ചു. പക്ഷെ ആ കഥാപാത്ര ബോള്‍ഡ് ആണെന്ന് താന്‍ പറയില്ല കാരണം ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോള്‍ഡ്‌നെസ്സ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും അനുമോള്‍ പറഞ്ഞു. സത്യത്തില്‍ സംവിധായകന്‍ വികെ പ്രകാശ് ആണ് തന്നെ അത്തരത്തില്‍ പ്രസന്റ് ചെയ്യാന്‍ ധൈര്യം കാണിച്ചതെന്നും അനുമോള്‍ പറയുന്നു.

കാരണം അതുവരെയുള്ള നാടന്‍ അപ്പിയറന്‍സിനെ പൊളിച്ച് വേറെ ഒരു രീതിയില്‍ കാണിക്കാന്‍ വി കെ പി കാണിച്ചത് ബോള്‍ഡ്‌നെസ്സ് ആണ്. ഇതല്ലാതെ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്, സിനിമ ഒക്കെ കാണുമ്പോള്‍, ബൈക്കോടിക്കുന്നതും മോഡേര്‍ണ്‍ ഡ്രസ് ഇടുന്നതും ആള്‍ക്കാരുമായി തര്‍ക്കിക്കുന്നതും ഇങ്ങനത്തെ കുട്ടികളെ ഒക്കെ ഭയങ്കര ബോള്‍ഡ് കുട്ടികള്‍ ആയിട്ട് പറയും.
സാരി ഉടുത്ത് പൊട്ടും കുറിയും ഒക്കെ തൊട്ടിട്ടും ബോള്‍ഡ് ആയ സ്ത്രീകള്‍ ഉണ്ട്. ഞാന്‍ ഇമോഷണല്‍ ആയിട്ട് ഇരുന്നാലും ഞാന്‍ ബോള്‍ഡ് ആണ്. കാരണം ഞാന്‍ സെന്‍സിറ്റീവ് ആയി ഇരുന്നാലും ഒരു സ്ഥലത്ത് എങ്ങനെ റിയാക്ട് ചെയ്യണമോ ആ സ്ഥലത്ത് പ്രാക്ടിക്കലി റിയാക്ട് ചെയ്യാന്‍ പറ്റാറുണ്ട്. അതൊക്കെയാണ് ഒരു ബോള്‍ഡ്‌നെസ്. നമ്മളെല്ലാവരും ബോള്‍ഡ് ആണ്. അവസ്ഥകള്‍ വരുമ്പോള്‍ നമ്മള്‍ എല്ലാവരും അതിജീവിക്കും.

എപ്പോഴും എന്നെ വീട്ടുകാര്‍ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാനും ഇതൊന്നും അറിയില്ല. പക്ഷെ ചെറുപ്പത്തിലെ വണ്ടി ഓടിക്കേണ്ടി വന്നു, അമ്മയെ നോക്കേണ്ടി വന്നു, ഇതിനെ ഒക്കെയാണ് ആള്‍ക്കാര്‍ ബോള്‍ഡ്‌നെസ്സ് എന്ന് പറയുക. അത് എന്റെ അവസ്ഥയില്‍ വന്ന് പോയതാണ്. ഇത് തന്നെയാണ് എല്ലാവര്‍ക്കും.” എന്നാണ് മാറ്റിനി ലൈവിന് നൽകിയ അഭിമുഖത്തിൽ അനുമോൾ പറഞ്ഞത്.

Latest Stories

പാകിസ്ഥാന് ഇനി വെള്ളവുമില്ല വിസയുമില്ല; പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണം; ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം

MI VS SRH: ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം, ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് നേടി താരം നേടിയത്, ഇതിഹാസം തന്നെയെന്ന്‌ ആരാധകര്‍, കയ്യടിച്ച് ഫാന്‍സ്‌

കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത് പലഹാര നിര്‍മ്മാണം; നാട്ടുകാര്‍ ഇടപെട്ട് കട പൂട്ടിച്ചു; പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍

MI VS SRH: 'ഉണ്ട ചോറിന് നന്ദി കാണിച്ചു', ഔട്ട് അല്ലാതിരുന്നിട്ടും ഡ്രസിങ് റൂമിലേക്ക് മടങ്ങി ഇഷാന്‍ കിഷന്‍, ഇവനിത് എന്ത് പറ്റിയെന്ന് ആരാധകര്‍, അഭിനന്ദിച്ച് മുംബൈ ടീം

പെഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രാമചന്ദ്രനെ കൊലപ്പെടുത്തിയത് മകളുടെ മുന്നില്‍ വച്ച്; സംസ്‌കാരം വെള്ളിയാഴ്ച ഇടപ്പള്ളി ശ്മശാനത്തില്‍

ടിആര്‍എഫ് ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സംയുക്ത സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു

MI VS SRH: തലയോ, തലയൊക്കെ തീര്‍ന്ന്, ഹൈദരാബാദിന് കൂട്ടത്തകര്‍ച്ച, നടുവൊടിച്ച് മുംബൈ, വെടിക്കെട്ട് അടുത്ത കളിയിലാക്കാമെന്ന് ബാറ്റര്‍മാര്‍

MI VS SRH: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഹാര്‍ദിക് പാണ്ഡ്യ, കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാരും കമന്റേറ്റര്‍മാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; സംഭവം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും