'ആടുജീവിത'ത്തിന്റെ ഭാഗമാവാൻ കഴിയാത്തതിൽ അസൂയ; ചിത്രത്തിന് ആശംസകളുമായി പ്രശസ്ത ബോളിവുഡ് താരം

മലയാള നോവൽ ചരിത്രത്തിലെ മികച്ച സൃഷ്ടികളിൽ ഒന്നാണ് ബെന്യാമിൻ എഴുതിയ ‘ആടുജീവീതം’. നജീബിന്റെ ജീവിതം ബ്ലെസി സിനിമയാക്കുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് പ്രശംസകളുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ. ആടുജീവിതത്തിന്‍റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ അസൂയയുണ്ടെന്നും ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് അനുപം ഖേർ പറഞ്ഞത്. ‘പ്രണയം’ എന്ന മലയാള ചിത്രത്തിൽ താങ്കളോടൊപ്പം പ്രവർത്തിക്കാന് സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു. എക്സിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്.

അതേസമയം അനുപം ഖേറിന്റെ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ബ്ലെസിയും രംഗത്തുവന്നിരുന്നു. “അനുപം ഖേര്‍ ജി നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. നിങ്ങളെപ്പോലെ അനുഭവസമ്പത്തുളള നടന്‍റെ അഭിനന്ദനം ആടുജീവിതത്തിന്‍റെ വിജയത്തിന് വളരെയധികം ഫലപ്രദമായിരിക്കും” എന്നാണ് ബ്ലെസി പറഞ്ഞത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. 2024 ഏപ്രില്‍ 10-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തുക. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന് വേണ്ടി ശബ്ദ മിശ്രണം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ