ദൈവം മനുഷ്യ രൂപത്തില്‍ വന്നതു പോലെയാണ് അല്‍ഫോണ്‍സ് ചേട്ടന്‍, എന്നെ തിരഞ്ഞെടുത്തത എന്റെ തലവര: അനുപമ

ദൈവം മനുഷ്യന്റെ രൂപത്തില്‍ വന്നതു പോലെയാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്ന് നടി അനുപമ പരമേശ്വരന്‍. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ‘പ്രേമ’ത്തിലൂടെയാണ് അനുപമ സിനിമാരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ നടി സജീവമാവുകയായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് നടി അല്‍ഫോണ്‍സിനെ കുറിച്ച് സംസാരിച്ചത്.

”ഞാനൊരു ഗംഭീര നടിയായത് കൊണ്ടോ സുന്ദരിയായത് കൊണ്ടോ ഒന്നുമല്ല ഞാനിവിടെ ഇരിക്കുന്നത്. അത് എന്റെ വിധിയായതുകൊണ്ടോ, മിറാക്കിള്‍ പോലെ വന്നു ചേര്‍ന്നതോ കൊണ്ടോ ആണ്. ഈ സിനിമയിലൊരു ഡയലോഗുണ്ട്, ദൈവം മനുഷ്യരൂപേണ എന്ന്. അല്‍ഫോന്‍സ് ചേട്ടന്‍ എന്നെ തിരഞ്ഞെടുത്ത് എന്റെ എന്തോ തലവരയാണ്.”

”അങ്ങനെ നടന്നു എന്നുമാത്രം. പിന്നെ ഓരോ ചിത്രങ്ങളിലേക്ക് ആളുകള്‍ വിളിക്കുന്നതും ഭാഗ്യത്തിന്റെ ഭാഗമായാണ്. ഞാന്‍ അഭിനയിച്ചു തകര്‍ത്തു എന്നൊന്നും പറയാനില്ല. ആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നാണ്. ഏതോ ഭാഗ്യത്തിന്റെ ഭാഗമായിട്ട് ഞാന്‍ ഇങ്ങനെ പോവുന്നു എന്ന് മാത്രം.”

”എനിക്ക് ചെയ്യാവുന്നതിന്റെ 50 ശതമാനം പോലും ഞാന്‍ കൊടുത്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ ചലഞ്ച് ചെയ്യുന്ന ചിത്രങ്ങള്‍ ഇനിയും വരണം” എന്നാണ് അനുപമ പറയുന്നത്. അതേസമയം, അനുപമയുടെ ‘ലോക്ഡൗണ്‍’ എന്ന തമിഴ് ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്.

ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രം എആര്‍ ജീവ ആണ് സംവിധാനം ചെയ്യുന്നത്. അനുപമയ്‌ക്കൊപ്പം ചാര്‍ലി, നിരോഷ, പ്രിയ വെങ്കട്, ലിവിംഗസ്റ്റണ്‍, ഇന്ദുമതി, രാജ്കുമാര്‍, ഷാംജി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി