തനിക്ക് മലയാള സിനിമയില്‍ നിന്നും വരുന്ന കഥകള്‍ കുറവാണെന്ന് നടി അനുപമ പരമേശ്വരന്‍. തെലുങ്ക് സിനിമയില്‍ സജീവമാണ് അനുപമ ഇപ്പോള്‍. മലയാളത്തില്‍ തനിക്ക് വരുന്ന കഥകള്‍ കുറവാണ്. എന്നാല്‍ ലോക്ഡൗണിന് ശേഷം കഥകള്‍ വരുന്നുണ്ട് എന്നാണ് അനുപമ പറയുന്നത്.
മലയാളത്തില്‍ കഥയ്ക്ക് പഞ്ഞമില്ല. നല്ല അടിപൊളി കഥകളാണ്. തന്റെയടുത്ത് വരുന്ന കഥകള്‍ കുറവായിരുന്നു. പിന്നെ ലോക്ഡൗണ്‍ കഴിഞ്ഞാണ് കുറച്ച് കൂടി നല്ല കഥകള്‍ കിട്ടിത്തുടങ്ങിയത്. പക്ഷെ തെലുങ്കില്‍ നേരത്തെയുള്ള കമ്മിറ്റ്‌മെന്റുകളുണ്ട്.
അത് തീര്‍ത്ത് ഒരുപക്ഷെ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മലയാളത്തില്‍ രണ്ട് പ്രൊജക്ട് തുടങ്ങാന്‍ സാധ്യതയുണ്ട്. മലയാളം സിനിമ തഴയുന്നത് പോലെ തോന്നിയിട്ടില്ല. പ്രേമം ഇറങ്ങിയ സമയത്താണെങ്കിലും എന്നെ ഒരുപാട് സ്‌നേഹിച്ചതാണ്. പക്ഷെ പ്രേമം സിനിമയില്‍ താനധികം ഇല്ലായിരുന്നു.
പിന്നെ എന്തിനാണ് ഇത്രയും വാര്‍ത്തയായത് എന്ന് ആള്‍ക്കാര്‍ ചോദിച്ചതില്‍ തെറ്റില്ല. ആ സമയത്ത് തനിക്ക് എങ്ങനെയാണ് ആള്‍ക്കാരോട് സംസാരിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. വളരെ പച്ചയായി സംസാരിക്കുന്ന ഇരിങ്ങാലക്കുട കുട്ടിയായിരുന്നു താന്‍. അതില്‍ നിന്നും കുറേ മാറ്റം വന്നിട്ടുണ്ട് എന്നാണ് അനുപമ പറയുന്നത്.