ഞാന്‍ എന്താ വീട്ടില്‍ തന്നെ ഇരിക്കണോ? മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും ചോദിക്കാന്‍ തുടങ്ങി എന്ത് കൊണ്ട് ഇങ്ങനെ എന്ന്..: അനുപമ പരമേശ്വരന്‍

അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് ‘തില്ലു സ്‌ക്വയര്‍’. നടിയുടെ ലിപ്ലോക് രംഗങ്ങളും ഹോട്ട് സീനുകളുമടക്കമുള്ള ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ചിത്രത്തിലെ തന്റെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് അനുപമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഈ പ്രായത്തില്‍ തനിക്ക് വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാണ് ആഗ്രഹമെന്നാണ് അനുപമ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”എന്റെ 19-ാം വയസില്‍ ‘പ്രേമം’, ‘അ ആ’ പോലുള്ള സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍ എനിക്ക് പ്രായം 29 ആയി. അതിനാല്‍ എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യേണ്ടതുണ്ട്.”

”മാത്രമല്ല, ഞാന്‍ ഒരേതരം റോളുകള്‍ ചെയ്യുന്നതിനെ മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും ചോദ്യം ചെയ്യാന്‍ തുടങ്ങി. തില്ലു സ്‌ക്വയറിലെ ലില്ലി പോലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനൊരു സിനിമ എന്ന് നിങ്ങള്‍ അന്വേഷിക്കും. ഞാന്‍ പിന്നെ എന്ത് ചെയ്യണം, വീട്ടില്‍ ഇരിക്കണോ?”

”എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സംവിധായകന്‍ നല്‍കിയ വേഷത്തോട് പൂര്‍ണമായും നീതിപുലര്‍ത്തിയിട്ടുണ്ട്. തില്ലു സ്‌ക്വയറിലെ ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും” എന്നാണ് അനുപമ പറയുന്നത്.

അതേസമയം, 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും. എഡിറ്റിംഗ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി