അനിയന്‍ വാങ്ങി തന്ന പഴയ മൂക്കുത്തി എടുത്തു, ഒരു ചരടും പിന്നെ അമ്മയുടെ പഴയ കമ്മലും..; അനുപമ പറയുന്നു

മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും തെലുങ്കിലും തമിഴിലും സജീവമാണ് നടി അനുപമ പരമേശ്വരന്‍. താരത്തിന്റെ തെലുങ്ക് സിനിമകള്‍ ഇപ്പോള്‍ കേരളത്തിലും ഹിറ്റുകള്‍ ആകാറുണ്ട്. ’18 പേജസ്’ എന്ന സിനിമയാണ് താരത്തിന്റെതായി ഇപ്പോള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയ്ക്കായി താന്‍ എങ്ങനെയാണ് ഒരുങ്ങിയതെന്ന് പറഞ്ഞിരിക്കുകയാണ് അനുപമ ഇപ്പോള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് തിയേറ്ററില്‍ എത്തിയ സിനിമ ജനുവരി 25ന് ആണ് ഒ.ടി.ടിയില്‍ എത്തിയത്. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകന്‍ ആയത്. നന്ദിനി എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചത്. നന്ദിനി ആകാനായി തനിക്ക് അധികമൊന്നും ചെയ്യേണ്ടി വന്നില്ല എന്നാണ് അനുപമ പറയുന്നത്.

”ഞാന്‍ അവളുമായി യാത്ര തുടങ്ങിയത് ഇങ്ങനെയാണ്… അധികമൊന്നും ചെയ്യേണ്ടി വന്നില്ല… അമ്മയുടെ പഴയ ഇയര്‍ സ്റ്റഡ് എടുത്തു… ഏഴാം ക്ലാസിലെ വാര്‍ഷികത്തിന് അനിയന്‍ വാങ്ങി തന്ന പഴയ മൂക്കുത്തി എടുത്തു… ഒപ്പം ഒരു കറുത്ത ചരട്… അലങ്കോലമായ മുടി… ഒരു പുസ്തകവും പേനയും…”

”ആദ്യ ചിത്രം സംവിധായകന് അയച്ചു, ‘ഞങ്ങളുടെ നന്ദിനിയെ കണ്ടെത്തി’ എന്ന് അദ്ദേഹം പറഞ്ഞു. ഈ ചെറിയ കാര്യങ്ങളാണ് എനിക്ക് നന്ദിനിയെ സ്‌പെഷ്യല്‍ ആക്കുന്നത്” എന്നാണ് അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആഹാ വീഡിയോ എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് 18 പേജസ് റിലീസ് ചെയ്തിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം