അനുരാഗ് കശ്യപിന്റെയും ഇംതിയാസ് അലിയുടെയും മക്കളെ ബന്ദികളാക്കി കവർച്ചാശ്രമം; കുട്ടിക്കാലത്തെ ദുരനുഭവം പങ്കുവെച്ച് ആലിയ കശ്യപും ഐഡ അലിയും

കുട്ടിക്കാലത്ത് തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപിന്റെയും ഇംതിയാസ് അലിയുടെയും മക്കളായ ആലിയ കശ്യപും ഐഡ അലിയും. അനുരാഗ് കശ്യപും ഇംതിയാസ് അലിയും ആദ്യകാലങ്ങളിൽ അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ആലിയ കശ്യപിന്റെ വീട്ടിൽ മുത്തശ്ശി ഉണ്ടായിരുന്നതിനാൽ തന്നെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയങ്ങളിൽ രണ്ട് കുട്ടികളെയും അവിടെയാക്കുകയായയിരുന്നു പതിവ്.

എന്നാൽ വീട്ടിലെ ജോലിക്കാരി മുത്തശ്ശിയെ മുറിയിൽ പൂട്ടിയിട്ടതിന് ശേഷമാണ് കുട്ടികളെ ബന്ദിയാക്കിയത്. ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു ലക്ഷ്യമെന്നും ആലിയയും ഐഡയും അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തുകയുണ്ടായി.

“എന്റെയും ഐഡയുടേയും വായില്‍ ടേപ്പ് ഒട്ടിക്കുകയും കൈകള്‍ കസേരയില്‍ കെട്ടിയിടുകയും ചെയ്തു. ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് കരുതി കരയുകയും ബഹളം വയ്ക്കുകയും ചെയ്തു. അതിനിടെ അവര്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു.

ഭാഗ്യത്തിന് 15-20 മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ അമ്മ മറന്നുവച്ച എന്തോ എടുക്കാനായി തിരിച്ചുവന്നു. അവിടെ സംഭവിച്ചതെല്ലാം കണ്ടു. എല്ലാവരേയും വിളിച്ച് അറിയിച്ചു. എല്ലാവരും ഞെട്ടിപ്പോയി. ഞങ്ങള്‍ ശരിക്ക് പേടിച്ചിരുന്നു. പക്ഷേ ആ സമയത്ത് ഒറ്റയ്ക്കായി പോയിരുന്നെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ ഭയന്നേനെ.” എന്നാണ് ആലിയ വെളിപ്പെടുത്തിയത്.

അതേസമയം ആലിയ കശ്യപിന്റെ വിവാഹം അടുത്തവർഷം നടക്കാനിരിക്കുകയാണ്. തന്റെ ചെറിയ ഒരു സിനിമയുടെ ബഡ്ജറ്റ് ആണ് മകളുടെ വിവാഹത്തിന്റെ ചിലവെന്നാണ് അനുരാഗ് കശ്യപ് അടുത്തിടെ തമാശരൂപേണ പറഞ്ഞത്.

https://youtu.be/TNPyIyePKqc?si=Yv16f6nxPnQueruw

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ