കാനിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഒന്നുമില്ല; പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു; വിമർശനവുമായി അനുരാഗ് കശ്യപ്

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രീ പുരസ്കാര നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അനുരാഗ് കശ്യപ്. കാനിലെ നേട്ടത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും, ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ലെന്നും പറഞ്ഞ അനുരാഗ് കശ്യപ്, അതിനെ അഭിസംബോധന ചെയ്യേണ്ട രീതിയിൽ നാം അഭിസംബോധന ചെയ്യണമെന്നും കൂട്ടിചേർത്തു.

“ഇന്ത്യ അറ്റ് കാൻ’ എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് ഒരു ലക്ഷ്യമാണ് നല്‍കുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. അതിനെ അഭിസംബോധന ചെയ്യേണ്ട രീതിയിൽ നാം അഭിസംബോധന ചെയ്യണം. കാനിൽ ഉണ്ടായിരുന്ന തരത്തിലുള്ള സിനിമയെ പിന്തുണയ്ക്കുന്നത് ഇന്ത്യ മുന്‍പേ അവസാനിപ്പിച്ചതാണ്.

ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ല.

പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയിച്ചു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്‍ററികള്‍ മമ്മുടെ പക്കലുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങൾക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സർക്കാരിനില്ല. അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, അത് നിര്‍ത്തണം.” എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

അതേസമയം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അനുരാഗ് കശ്യപ്. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘മഹാരാജ’ എന്ന ചിത്രത്തിലും വില്ലനായാണ് അനുരാഗ് കശ്യപ് എത്തുന്നത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ