മലയാളത്തിലെ നാലാമത്തെ നൂറ് കോടി ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’നെ പ്രശംസിച്ച് അനുരാഗ് കശ്യപ്. അസാധാരണമായ നിലാവരം പുലർത്തുന്ന മുഖ്യധാരാ ചിത്രമെന്നാണ് മഞ്ഞുമ്മലിനെ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്.
ബോളിവുഡിൽ ഇത്തരം സിനിമകളുടെ റീമേക്കുകൾ മാത്രമേ ചെയ്യാൻ സാധിക്കുകയൊളളുവെന്നും സമീപകാലത്തിറങ്ങിയ മൂന്ന് മികച്ച സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ വളരെ പിന്നിലായി പോയെന്നും സിനിമ റിവ്യൂ ആപ്പായ ലെറ്റർബോക്സ് ഡിയിൽ അനുരാഗ് കശ്യപ് കുറിച്ചു.
“അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ.
ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിലെത്തിച്ചു എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്.” എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്.