ബോളിവുഡ് ആയിരുന്നേൽ ആവേശത്തിലെ ആ റോളിൽ ഏതെങ്കിലും സ്റ്റാറിനെ കാസ്റ്റ് ചെയ്തേനെ..: അനുരാഗ് കശ്യപ്

ഇന്ത്യൻ സിനിമയിൽ ശക്തമായ ഫാൻ ബേസുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. നിരവധി പ്രേക്ഷക- നിരൂപ പ്രശംസകൾ നേടിയ ചിത്രങ്ങളാണ് അനുരാഗ കശ്യപ് കരിയറിലുടനീളം സംവിധാനം ചെയ്തിട്ടുള്ളത്. സംവിധായകൻ എന്നതിലുപരി നടനായും നിർമ്മാതാവായും സിനിമയുടെ എല്ലാ മേഖലകളിലും സജീവമാണ് അനുരാഗ് കശ്യപ്.

ഇപ്പോഴിതാ ജിതു മാധവൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആവേശത്തിലെ കാസ്റ്റിംഗിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ആവേശത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്ന് പയ്യന്മാരുടെ റോൾ ചെയ്തിരിക്കുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണെന്നും, ബോളിവുഡ് ആയിരുന്നേൽ ഏതെങ്കിലും സ്റ്റാറിനെ അത്തരം റോളുകളിൽ തിരുകികയറ്റുമായിരുന്നുവെന്നും അനുരാഗ് കശ്യപ് പറയുന്നു.

“ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ എന്ന മലയാള സിനിമയിൽ പ്രധാനപ്പെട്ട മൂന്ന് വേഷങ്ങൾ ചെയ്തത് മൂന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ പയ്യന്മാരാണ്. ബോളിവുഡ് ആണെങ്കിൽ aആ റോൾ ഏതെങ്കിലും താരങ്ങളെ കൊണ്ട് കുത്തിനിറയ്ക്കും, ഒരു മികച്ച കഥ പറയുന്നതിനപ്പുറം സ്റ്റാർ പവറിലാണ് ബോളിവുഡ് എപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

മാത്രമല്ല ആവർത്തിച്ചുള്ള ഫോർമുലകളുടെ കെണിയിൽ ബോളിവുഡ് എപ്പോഴും വീഴാറുണ്ട്. എന്നാൽ ചില സമയത്ത് ഔട്ട് ഓഫ് ബോക്സായി ഗംഭീര സിനിമകളും അവർ നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 12th ഫെയിൽ. ഈ വർഷത്തെ ലാപതാ ലേഡീസ്, കിൽ എന്നീ സിനിമകൾ അത്തരത്തിലുള്ളതാണ്. ഒർജിനലായ ആശയങ്ങൾ പുറത്തുവരുമ്പോൾ മാത്രമേ ഇണങ്ങനെ സംഭവിക്കൂ.” എന്നാണ് ദി ഹിന്ദുവിനോട് അനുരാഗ് കശ്യപ് പറഞ്ഞത്.

ബോളിവുഡിലെ മാസ് മസാല സിനിമകളിൽ നിന്നും വ്യത്യസ്തമായി നവീനമായൊരു ആഖ്യാന ശൈലി തന്റെ സിനിമകളിലൂടെ കൊണ്ടുവരാൻ അനുരാഗ് കശ്യപ് എപ്പോഴും ശ്രമിക്കാറുണ്ട്. സണ്ണി ലിയോണിനെ പ്രധാന കഥാപാത്രമായൊരുക്കിയ ‘കെന്നഡി’ എന്ന ചിത്രമാണ് അനുരാഗ് കശ്യപിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അനുരാഗ് കശ്യപ്. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘മഹാരാജ’ എന്ന ചിത്രത്തിലും വില്ലനായാണ് അനുരാഗ് കശ്യപ് എത്തുന്നത്.

Latest Stories

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

IND VS AUS: ഇപ്പോൾ അവനെ എല്ലാവരും ട്രോളും, പക്ഷെ അന്ന് അയാൾ നേടിയത് പോലെ ഒരു സെഞ്ച്വറി ഞാൻ കണ്ടിട്ടില്ല; സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ

ആ താരത്തോട് ഓസ്ട്രേലിയ സൗഹാർദ്ദപരമായി പെരുമാറണം, നീ എത്ര സുന്ദരൻ ആണെന്നൊക്കെ പറഞ്ഞ് പുകഴ്ത്തണം; ടീമിന് ഉപദേശവുമായി സ്റ്റീവ് വോ

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾ അറസ്റ്റിൽ

IND VS AUS: എന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അവൻ ഇത്തവണ കിടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് ചേതേശ്വർ പൂജാര