എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചെലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കഴിഞ്ഞവർഷമായിരുന്നു സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിന്റെ വിവാഹം നിശ്ചയം നടന്നത്. അടുത്ത വർഷമാണ് വിവാഹം നടക്കാൻ പോകുന്നത്. ഇപ്പോഴിതാ മകളുടെ വിവാഹത്തെ കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മകളുടെ വിവാഹത്തിന് തന്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവ് വരുമെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

“മകളുടെ വിവാഹം വരുന്നുണ്ട്. എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് വിവാഹത്തിനും വരുന്നത്. മകളോടൊപ്പം ഞാൻ സമയം ചെലവഴിച്ചിട്ടില്ല, കാരണം അക്കാലത്ത് എൻ്റെ ശ്രദ്ധ മുഴുവൻ സിനിമയിലായിരുന്നു.

നിങ്ങൾ ജീവിതത്തിൽ കൂടുതൽ വളരും തോറും, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും സുഹൃത്തുക്കളെ സമ്പാദിക്കുന്നതും സന്തോഷവാനായിരിക്കുന്നതുമാണ് ഏറ്റവും മൂല്യവത്തായ കാര്യമെന്ന് നിങ്ങൾ തിരിച്ചറിയും.” എന്നാണ് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ അനുരാഗ് കശ്യപ് പറഞ്ഞത്.

അതേസമയം മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ വില്ലനായാണ് അനുരാഗ് കശ്യപ് മലയാളത്തിൽ എത്തുന്നത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, സുരഭി, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ശ്യാം പുഷ്കരൻ-ദിലീഷ് കരുണാകരൻ, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. തങ്കം എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിക് അബു- ശ്യാം പുഷ്കരൻ- ദിലീഷ് കരുണാകരൻ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റെക്സ് വിജയൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

ആഷിക് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്. ഈ വർഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ