ഞാൻ വാലിബന് പോയത് 'അങ്കമാലി ഡയറീസ്' പ്രതീക്ഷിച്ചല്ല: അനുരാഗ് കശ്യപ്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.
നിരവധി വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയരുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. താൻ ഒരു സിനിമ കാണാൻ പോകുന്നത് ബ്ലാങ്ക് ആയ മനസ്സോട് കൂടിയാണെന്നും ‘അങ്കമാലി ഡയറീസ്’പ്രതീക്ഷിച്ചുകൊണ്ടല്ല ‘മലൈക്കോട്ടൈ വാലിബൻ’ കാണാൻ പോകുന്നതെന്നും പറഞ്ഞ അനുരാഗ് കശ്യപ്, നെഗറ്റീവ് വിമർശനത്തിന് ഒരു സിനിമയെ ഇല്ലാതെയാക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. മലൈക്കോട്ടൈ വാലിബൻ ഹിന്ദി പതിപ്പിലെ മോഹൻലാലിന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.

“ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശമുണ്ട്. എന്നാൽ സിനിമയുടെ ബിസിനസിന് അത് നല്ലതല്ല. അതേസമയം, ഒരു നെഗറ്റീവ് വിമർശനത്തിന് ഒരിക്കലും ഒരു നല്ല സിനിമയെ ഇല്ലാതാക്കാൻ കഴിയില്ല. അതിന് ഒരു ഉദാഹരണം പറയാം ഞാൻ.

സമീപകാലത്ത് സിനിമ ഇറങ്ങിയിരുന്നു. ഒരു മലയാള സിനിമയാണ് അത്. ആരെങ്കിലും പുതുതായി എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. ആ സിനിമക്ക് എതിരെ ആളുകൾ ഒരുപാട് ഹേറ്റ് പ്രചരിപ്പിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു.

നമ്മൾ ഓരോരുത്തരും ഏത് തരം സിനിമയാണ് നമുക്ക് കാണേണ്ടത് എന്ന് ആദ്യമേ തന്നെ തീരുമാനിച്ചിട്ടുണ്ടാകും. പക്ഷേ അതാകില്ല സ്ക്രീനിൽ കാണാൻ സാധിക്കുക.

ഞാൻ ഒരു സിനിമ കാണാൻ പോകുന്നത് ബ്ലാങ്ക് ആയ മനസോടെയാണ്. ഞാൻ മലൈക്കോട്ടൈ വാലിബൻ കാണാൻ പോയത് അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചിട്ട് ആയിരുന്നില്ല.

ഞാൻ പോയത് മലൈക്കോട്ടൈ വാലിബൻ കാണാനായിരുന്നു. ഞാൻ പോയത് ലിജോ എന്താണ് ഈ സിനിമയിൽ ചെയ്‌തത്‌ എന്ന് കാണാൻ വേണ്ടിയായിരുന്നു. മോഹൻലാൽ എങ്ങനെയാകും ആ കഥാപാത്രം ചെയ്‌തത് എന്ന് കാണാൻ വേണ്ടി കൂടെയാണ് തിയേറ്ററിൽ പോയത്.” എന്നാണ് ഡോൺ പാലത്തറയുടെ ‘ഫാമിലി’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ അനുരാഗ് കശ്യപ് പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ