'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' ലളിതം മനോഹരം: പ്രശംസയുമായി അനുരാജ് മനോഹര്‍

ജി. പ്രജിത്തിന്റെ സംവിധാനത്തില്‍ ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാട്ടിന്‍പുറത്തിന്റെ രസങ്ങളും ഓര്‍മ്മകളും സമ്മാനിക്കുന്ന ഒരു റിയലിസ്റ്റിക് ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവസംവിധായകന്‍ അനുരാജ് മനോഹര്‍. ചിത്രം ലളിതവും മനോഹരവുമാണെന്നാണ് അനുരാജ് പറയുന്നത്.

“സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ” കണ്ടിറങ്ങിയപ്പോള്‍ കൂടെപ്പോന്ന ചിലരുണ്ട്..പ്രധാനമായും ഈ ഇരിക്കുന്ന മുതലാണ്.. സ്വാഭാവിക അഭിനയം കൊണ്ട് മനസ്സ് നിറച്ച സുധി കോപ്പയിലെ “താമര”. എഴുത്തിലെ തനിമയും നന്മയും നിറച്ച സമകാലിക കാലത്തെ മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂര്‍(എഴുത്തിലെ മികവ് അഭിനയത്തിലും) കലാസംവിധായകന്‍ നിമേഷ് താനൂര്‍, സംഗീത സംവിധായകന്‍ വിശ്വജിത്ത്, വരികളെഴുതിയ സുജേഷ് ഹരി, ലളിതം സുന്ദരം…” അനുരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹമാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത