‘ചാണകം  തൊണ്ടയില്‍ തടയാതിരിക്കാന്‍ ഗോമൂത്രം കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍’; തെണ്ടിത്തരം പറയരുതെന്ന്   അനുരാജ് മനോഹര്‍

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണം നടൻ പൃഥ്വിരാജിനെതിരെ ആരംഭിച്ചിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ കുടുംബത്തെ അടക്കം ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് വിമര്‍ശനം അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ ഇഷ്‌ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹറും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സൈബര്‍ ബുള്ളിയിങ്ങിന്റെ അങ്ങേതല ഒരു ദശാബ്ദത്തിന് മുന്നേ നേരിട്ട് വിജയിച്ച ആളാണ്. ചാണകം തിന്നുമ്പോള്‍ തൊണ്ടയ്ക്ക് കെണിയാതിരിക്കാന്‍ അതിന്റെ കൂടെ ഗോമൂത്രവും കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, നിലപാട് പറയുമ്പോള്‍ തെണ്ടിത്തരം പറയരുത്. പറഞ്ഞാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും. അനുരാജ് മനോഹര്‍

സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.  വിമര്‍ശനങ്ങള്‍ കൂടിയതോടെ ജനം ടിവി ലേഖനം പിന്‍വലിക്കുകയും ചെയ്തു.