ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് എനിക്കറിയാം, പക്ഷെ..: അനുഷ്‌ക ഷെട്ടി

സിനിമയില്‍ നിന്നും ഇടവേള എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് നടി അനുഷ്‌ക ഷെട്ടി. 2020ല്‍ പുറത്തിറങ്ങിയ ‘നിശബ്ദം’ എന്ന ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് പിന്നാലെയാണ് അനുഷ്‌ക സിനിമയിലേക്ക് തിരിച്ചു വരുന്നത്. താന്‍ ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമയില്‍ ശ്രദ്ധിക്കാന്‍ ഇടവേള അനിവാര്യമായിരുന്നു എന്നാണ് അനുഷ്‌ക പറയുന്നത്.

”ബാഹുബലി കഴിഞ്ഞപ്പോള്‍ നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. ശേഷം ഞാനൊരു ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് എനിക്കത് ഏറ്റവും അത്യാവശ്യമായ കാര്യമായിരുന്നു. എന്റെ തീരുമാനമായിരുന്നു അത്.”

”ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ ആ ഇടവേള ആവശ്യമാണെന്ന് തോന്നി. അത് കേട്ട് കേള്‍വിയില്ലാത്തതാണെന്ന് എനിക്കറിയാം. ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല. യഥാര്‍ത്ഥത്തില്‍ എനിക്കതില്‍ കൃത്യമായൊരു ഉത്തരമില്ല. പക്ഷെ ഒരിടവേള വളരെ അത്യാവശ്യമായിരുന്നു.”

”ഞാന്‍ ഒരു തിരക്കഥയും കേട്ടില്ല. ഇടവേളയ്ക്ക് ശേഷം കഥകള്‍ കേട്ട് തുടങ്ങി. ആവേശകരമായി സ്‌ക്രിപ്റ്റുകള്‍ വന്നാല്‍ ഞാന്‍ ചെയ്യും. അത് ഏത് ഭാഷയിലാണെങ്കിലും ശരി. നല്ല കഥ ലഭിക്കുക ആണെങ്കില്‍ ബോളിവുഡിലും ഒരു കൈനോക്കും” എന്നാണ് അനുഷ്‌ക പറയുന്നത്.

‘മിസ് ഷെട്ടി ആന്റി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന ചിത്രമാണ് അനുഷ്‌കയുടെതായി റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കത്തനാരി’ലൂടെ അനുഷ്‌ക മലയാളത്തിലേക്കും തിരിച്ചു വരികയാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി