പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് നടി അനു സിത്താര പങ്കുവെച്ച പോസ്റ്റിന് താഴെ വര്‍ഗീയ കമന്റ് . ഇത്തരം കമന്റ് ചെയ്ത ആള്‍ക്ക് ചുട്ടമറുപടിയും നടി നല്‍കിയിട്ടുണ്ട്.
തട്ടമിട്ട് മൊഞ്ചത്തി ലുക്കിലുള്ള അനു സിത്താര വീഡിയോയിലുള്ളത്. നടി തട്ടമിട്ടതിനെ തുടര്‍ന്നാണ് ‘എങ്ങോട്ടാണ് പരിവര്‍ത്തനമെന്ന്’ കമന്റ് വന്നത്.
താനൊരു മനുഷ്യനായാണ് പരിവര്‍ത്തപ്പെടുന്നത് എന്നായിരുന്നു അനു കൊടുത്ത മറുപടി. ഇതിനെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തു.