ചില മരുന്നുകള്‍ കഴിച്ചപ്പോള്‍ വണ്ണം വെച്ചു, ആ സിനിമ ചെയ്തപ്പോള്‍ വണ്ണം കൂടിയത് അതുകൊണ്ടാണ്: അനുശ്രീ

കോസ്റ്റ്യൂം ധരിച്ച് കഴിഞ്ഞാല്‍ വയര്‍ ചാടിയിരിക്കുന്ന അവസ്ഥ ഉണ്ടാവരുതെന്ന നിര്‍ബന്ധമുണ്ടെന്ന് നടി അനുശ്രീ. ചില ആരോഗ്യപ്രശ്‌നങ്ങള്‍ വന്ന കാലത്ത് കഴിച്ച ചില മരുന്നുകളുടെ ഇഫക്റ്റ് കാരണം അല്‍പം വണ്ണം വെച്ചിട്ടുണ്ട്, അല്ലാതെ വണ്ണം കൂടിപ്പോയല്ലോ എന്നൊരു ചിന്ത ഉണ്ടായിട്ടില്ല എന്നാണ് അനുശ്രീ പറയുന്നത്.

ഫിറ്റ്‌നസിനെ കുറിച്ചാണ് അനുശ്രീ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. ഫിറ്റ്‌നസ് ഫ്രീക്കായ ഒരാളല്ല. പൊതുവെ വണ്ണമുള്ള പ്രകൃതവുമല്ല. അതുകൊണ്ട് വണ്ണം കൂടുന്നുവെന്ന ഒരു പ്രശ്‌നം ഉണ്ടായിട്ടില്ല. എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ വന്ന കാലത്ത് കഴിച്ച ചില മരുന്നുകളുടെ ഇഫക്റ്റ് കാരണം അല്‍പം വണ്ണം വച്ചിട്ടുണ്ട്.

ഇതിഹാസ എന്ന സിനിമ കഴിഞ്ഞ്, ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ ചെയ്യുന്ന സമയത്തൊക്കെ അല്‍പം വണ്ണം വച്ചിരുന്നതിന്റെ കാരണം അതാണ്. ശരീരപ്രകൃതം എങ്ങനെയായിരിക്കണം എന്ന ചിന്തയ്ക്കപ്പുറത്തേക്ക് വണ്ണം കൂടിപ്പോയത് ആ സമയത്ത് മാത്രമാണ്.

അതല്ലാതെ വണ്ണം കൂടിപ്പോയല്ലോ എന്നൊരു ചിന്ത ഇന്നേവരെ അലട്ടിയിട്ടില്ല. ഒരു കോസ്റ്റിയൂം ഇട്ട് കഴിഞ്ഞാല്‍ അതു ചേരാതെ വരുക, വയറു ചാടുക, ഭയങ്കര ചബ്ബിയായായിരിക്കുക, അങ്ങനെയുള്ള അവസ്ഥകളൊന്നും വരരുതെന്ന് നിര്‍ബന്ധമുണ്ട്.

അധികം വണ്ണം വയ്ക്കുന്നത് ഇഷ്ടമില്ലാത്തതിന് മറ്റൊരു കാരണവുമുണ്ട്. വ്യത്യസ്തങ്ങളായ കോസ്റ്റിയൂം ട്രൈ ചെയ്യാന്‍ പറ്റില്ല എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറയുന്നത്. അതേസമയം, ‘താര’ എന്ന ചിത്രമാണ് അനുശ്രീയുടെതായി ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?