കല്യാണം കഴിക്കാന്‍ പേടി, ആര്‍ക്കും സഹിക്കാന്‍ പറ്റില്ല: കാരണം തുറന്നുപറഞ്ഞ് അനുശ്രീ

എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നുപറഞ്ഞ് നടി അനുശ്രീ. കല്യണം കഴിക്കാന്‍ തനിക്ക് പേടിയാണെന്നാണ് അനുശ്രീ പറയുന്നത്. ‘ഫോട്ടോഷൂട്ടില്‍ പൂവെച്ചിട്ട് സാരിയൊക്കെ ഉടുക്കുമ്പോള്‍ ഇപ്പോള്‍ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ അത് അഴിച്ച് കഴിഞ്ഞാല്‍ തീര്‍ന്നു.’

‘ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോള്‍ എന്തോ വിവാഹം കഴിക്കാന്‍ ഒരു പേടി പോലെയൊക്കെ തോന്നുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാന്‍ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്. അണ്ണനൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശമെന്ന്.

പേടിയാണെന്ന് വീട്ടില്‍ പറയുമ്പോള്‍ പേടിയോ എന്ന് അവര്‍ ചോദിക്കും. കാരണം എന്നെ ആര്‍ക്കും സഹിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.’ കൊച്ചിയില്‍ നില്‍ക്കുമ്പോള്‍ തോന്നും എന്റെ നാട്ടിലേക്ക് പോകണമെന്ന്. അവിടെ നില്‍ക്കുമ്പോള്‍ തോന്നും മുംബൈയില്‍ പോയാലോയെന്ന്.

രാത്രി ഞാന്‍ ഉറങ്ങും മുമ്പ് അമ്മ വിളിക്കുമ്പോള്‍ ഞാന്‍ എറണാകുളത്ത് ആണെങ്കില്‍ രാവിലെ വിളിക്കുമ്പോള്‍ ഞാന്‍ ചിലപ്പോ മൂന്നാറില്‍ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നത് സംശയമാണ്. എന്റെ വീട്ടുകാര്‍ക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയില്‍ ഞാന്‍ പോയാല്‍ ഇത് അവര്‍ മനസിലാക്കുമെന്ന് തോന്നുന്നില്ല.’ അനുശ്രീ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?