ഉണ്ണി മുകുന്ദനുമായി വിവാഹമെന്ന് അഭ്യൂഹങ്ങള്‍.. എന്താണ് അനുശ്രീയുടെ വിവാഹസങ്കല്‍പ്പം; തുറന്നു പറഞ്ഞ് താരം

അവിവാഹിതയായ അഭിനേതാക്കള്‍ക്ക് മുന്നിലെത്തുന്ന ക്ലീഷേ ചോദ്യങ്ങളിലൊന്നാണ് പ്രണയം, വിവാഹം, വിവാഹസങ്കല്‍പ്പം എന്നിവ. നടി അനുശ്രീയും ഈ ചോദ്യത്തോട് പ്രതികരിച്ചിട്ടുണ്ട്. എന്നാകും വിവാഹം എന്ന ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വിവാഹം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താന്‍ ഇപ്പോഴും പ്രാപ്തയായിട്ടില്ല എന്നാണ് അനുശ്രീ പറയുന്നത്. ”വിവാഹം കഴിക്കാനുള്ള പ്ലാനിംഗിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.”

”വലിയൊരു ഉത്തരവാദിത്വമാണത്. അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്‍പര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാന്‍ പ്രാപ്തമാകുന്നത് അപ്പോള്‍ ഉണ്ടാകുമാകും.”

”ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല” എന്നാണ് അനുശ്രീ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. നേരത്തെ ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഗണേശോത്സവ വേദിയില്‍ ഉണ്ണി മുകുന്ദനൊപ്പം അനുശ്രീ പങ്കെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉണ്ണിയുടെ ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലെ ‘എന്തേ ഹൃദയതാളം’ എന്ന ഗാനത്തിനൊപ്പം അനുശ്രീ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍