ചിന്തിക്കണം, ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാന്‍; വിവാഹം എടുത്തു ചാട്ടമായിപ്പോയെന്ന് അനുശ്രീ

കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അനുശ്രീ. സീരിയല്‍ രംഗത്ത് ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹമായിരുന്നു ഇവരുടേത്. ഗര്‍ഭിണി ആയിരിക്കെ അനുശ്രീ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അമ്മയുടെ പരിചരണത്തില്‍ ആയിരുന്നു പിന്നീട് അനുശ്രീ.

പ്രസവം കഴിഞ്ഞ് മാസങ്ങളായെങ്കിലും അനുശ്രീ ഇപ്പോഴും സ്വന്തം വീട്ടില്‍ തന്നെയാണ് നില്‍ക്കുന്നത്. താനും വിഷ്ണുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും തങ്ങള്‍ പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

തന്റെ വിവാഹം എടുത്തുചാട്ടമായി പോയെന്ന് അനുശ്രീ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ചിന്തിച്ച് വേണം വിവാഹം കഴിക്കാന്‍ എന്നാണ് അനുശ്രീയുടെ പക്ഷം. സ്വന്തം കുടുംബജീവിതം കോമ്പ്രമൈസ് ചെയ്യാന്‍ ആരും ശ്രമിക്കില്ലെന്നും ഒരുപോലെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരെ വേണം വിവാഹം കഴിക്കാന്‍ എന്നുമാണ് അനുശ്രീ പറയുന്നത്.

‘ചിന്തിക്കണം, ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാന്‍. കാരണം നമ്മുടെ കുടുംബജീവിതം അത് ഒരിക്കലും കോമ്പ്രമൈസ് ചെയ്ത് കൊടുക്കാന്‍ നമ്മള്‍ ശ്രമിക്കത്തില്ല. പക്ഷെ കോമ്പ്രമൈസ് ചെയ്യാന്‍ പറ്റുന്നത് ആണെങ്കില്‍ മാക്സിമം കോമ്പ്രമൈസ് ചെയ്യാം. എന്നാല്‍ നമ്മുടെ ഫാമിലി ലൈഫിന് താഴെയോ അല്ലെങ്കില്‍ മോളിലോ ഒരിക്കലും പോകാതെ ഇരിക്കുക.

‘അങ്ങനെയൊരു ബന്ധം കണ്ടുപിടിക്കുക. കാരണം താഴോട്ട് ആണെങ്കില്‍ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. മോളിലോട്ട് ആണെങ്കില്‍ നമ്മുക്ക് സഹിക്കാന്‍ പറ്റില്ല. നമ്മുടെ ലൈഫിന്റെ ഒരു വേവ് ലെങ്ത് നോക്കിയിട്ട് അതിന് പറ്റുന്ന ഒരാളെ കണ്ടു പിടിച്ച് കല്യാണം കഴിക്കുക. അനുശ്രീ പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി