ദൈവമേ ഈ ചേട്ടന്‍ എന്താ ഇങ്ങനെ എന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്, വന്നത് വലിയ മാറ്റം; ഷൈന്‍ ടോമിനെ കാണുമ്പോള്‍ അത്ഭുതമാണെന്ന് അനുശ്രീ

ഷൈന്‍ ടോം ചാക്കോ ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ മറ്റൊരാളാണെന്ന് തോന്നുന്നുവെന്ന് നടി അനുശ്രീ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘ഷൈന്‍ ഇപ്പോള്‍ വലിയ സംഭവമായി മാറി. ഇന്റര്‍വ്യൂസില്‍ ഒക്കെ ഷൈനിനെ കാണുമ്പോള്‍ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങള്‍ ഇതിഹാസയില്‍ അഭിനയിക്കുന്ന സമയത്ത് ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല.

ദൈവമേ ഈ ചേട്ടന്‍ എന്താ ഇങ്ങനെ എന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യന്‍. വണ്ടിയില്‍ കേറിയിരുന്നാലും അതില്‍ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോള്‍ വന്നു അഭിനയിച്ചിട്ട് പോകും. ആ സിനിമയില്‍ സ്മോക്ക് ചെയ്യുന്ന സീന്‍ ഒക്കെ ഉണ്ട്. എന്നെ പുകവലിക്കാന്‍ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നു. നടി പറഞ്ഞു.

Read more

അന്നാണെങ്കിലും നമ്മള്‍ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈല്‍ഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു. ഇപ്പൊ പുള്ളി കൗണ്ടര്‍ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തില്‍ ഒക്കെ നടക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു’, അനുശ്രീ കൂട്ടിച്ചേര്‍ത്തു.