ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ ചിലര്‍ തോളില്‍ കൈയിടാനും വരും, ക്രൗഡിന് മുന്നിലാണെങ്കിലും പ്രതികരിക്കണം: അനുശ്രീ

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് നടി അനുശ്രീ. ആ പെരുമാറ്റത്തിനു ശേഷം അപര്‍ണയുടെ മുഖം മാറുന്നതും ഒഴിഞ്ഞു മാറുന്നതും കാണാം. ഒരു വലിയ ക്രൗഡിന് മുന്നില്‍ നില്‍ക്കുകയാണെങ്കിലും പ്രതികരിക്കുക തന്നെ വേണം എന്നാണ് അനുശ്രീ പറയുന്നത്.

‘തങ്കം’ സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ നടി അപര്‍ണ ബാലമുരളിക്ക് നേരെ ഉണ്ടായ അതിക്രമത്തോടെ പ്രതികരിച്ച് മഞ്ജു പിള്ള. എറണാകുളം ഗവ. ലോ കോളേജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയപ്പോഴാണ് ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് അപര്‍ണയെ ഒരു വിദ്യാര്‍ത്ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.

”ഫോട്ടോ എടുക്കാനും മറ്റും വരുമ്പോള്‍ ചിലര്‍ തോളില്‍ കൈയിടാനും ഷേക്ക് ഹാന്‍ഡ് തരാനുമൊക്കെ വരാറുണ്ട്. അവര്‍ വരുമ്പോള്‍ അത് ഏതു രീതിയിലാണെന്ന് നമുക്ക് വ്യക്തമാവില്ലല്ലോ. അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കാറുമുണ്ട്. ഇന്നലത്തെ സംഭവം തന്നെയെടുക്കാം, ആ പെരുമാറ്റത്തിനു ശേഷം അപര്‍ണയുടെ മുഖം മാറുന്നതും ഒഴിഞ്ഞു മാറുന്നതും കാണാം.”

”നിങ്ങള്‍ നില്‍ക്കുന്നത് ഒരു വലിയ ക്രൗഡിന് മുമ്പിലാണെങ്കിലും പ്രതികരിക്കണമെന്നത് തന്നെയാണ് എന്റെ അഭിപ്രായം” എന്നാണ് അനുശ്രീ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. യുവാവ് അപര്‍ണയുടെ തോളില്‍ കയറി പിടിക്കുന്നതും അപര്‍ണ വെട്ടിച്ച് മാറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു.

തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിക്കുകയും ചെയ്തു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍