തടിച്ചിരുന്ന എന്നെ എല്ലാവരും മാക്സിമം തളര്‍ത്താന്‍ നോക്കിയിരുന്നു.. ധനുഷ് സാര്‍ ആണ് ആത്മവിശ്വാസം നല്‍കിയത്: അപര്‍ണ ബാലമുരളി

ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റായന്‍’. ധനുഷിന്റെ അമ്പതാമത്തെ ചിത്രമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് നടി അപര്‍ണ ബാലമുരളിയാണ്. ധനുഷ് തനിക്ക് നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അപര്‍ണ ഇപ്പോള്‍.

”റായന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ധനുഷ് സാര്‍ ഒരുപാട് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. സാറ് മാത്രമല്ല, ആ ടീം മുഴുവനും. ഇടയ്ക്ക് ഞാന്‍ നല്ലോണം തടിവെച്ചിട്ട് എല്ലാവരും എന്നെ മാക്സിമം തളര്‍ത്താന്‍ നോക്കിയിരുന്നു. അതൊന്നും ശ്രദ്ധിക്കേണ്ടതില്ലെങ്കിലും നിരന്തരം എല്ലാവരും പറയുമ്പോള്‍ നമ്മളും ബോധപൂര്‍വം ഓരോന്നും ശ്രദ്ധിക്കും.”

”തുടര്‍ച്ചയായി ആളുകള്‍ വണ്ണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാം. ഇവരൊക്കെ ചിന്തിക്കാതെ സംസാരിക്കുന്നത് എന്താണെന്ന് തോന്നിപ്പോകും. ഇപ്പോള്‍ ഭാരം കുറഞ്ഞു. എന്നാലും ആ സമയത്ത് ‘റായന്‍’ ടീമിലെ ആരും ബോധപൂര്‍വമോ അല്ലാതെയോ എന്നോട് മോശമായി സംസാരിച്ചിട്ടേയില്ല.”

”സ്‌ക്രീനില്‍ ഏറ്റവും നന്നായിട്ട് പെര്‍ഫോം ചെയ്യുക എന്നേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. വളരെയധികം ആത്മവിശ്വാസം കിട്ടിയ സിനിമയാണ് ‘റായന്‍’. അവരോടൊക്കെ നന്ദിയുണ്ട്. എത്ര ഉയരത്തിലെത്തിയാലും ഞാനെപ്പോഴും നന്ദിയുള്ളവളായിരിക്കും” എന്നാണ് അപര്‍ണ ബാലമുരളി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, റായന്‍ ചിത്രത്തില്‍ ധനുഷിനും അപര്‍ണയ്ക്കുമൊപ്പം കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, നിത്യാ മേനോന്‍, അനിഖ സുരേന്ദ്രന്‍, എസ് ജെ സൂര്യ, സെല്‍വരാഘവന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ