ഇത്തവണ ശിവസുന്ദരവും അടിയാട്ട് അയ്യപ്പനും ഇല്ല, നന്നായിട്ട് മിസ് ചെയ്യുന്നുണ്ട്; പൂരാവേശത്തില്‍ അപര്‍ണ ബാലമുരളിയും

തൃശൂര്‍ പൂരം കാണാനെത്തി നടി അപര്‍ണ ബാലമുരളിയും. കുടുംബസമേതമാണ് താരം പൂരം കാണാന്‍ എത്തിയിരിക്കുന്നത്. ശിവസുന്ദരത്തെയും അടിയാട്ട് അയ്യപ്പനെയും കാണുന്നത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു, അവരെ നന്നായി മിസ് ചെയ്യുന്നുണ്ട് എന്നാണ് അപര്‍ണ പറയുന്നത്.

”ശിവസുന്ദരത്തെയും അടിയാട്ട് അയ്യപ്പനെയും കാണുന്നത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. നന്നായി മിസ്സ് ചെയ്യുന്നുണ്ട്. തൃശൂര്‍ പൂരം മുത്തശ്ശന്റെയും അമ്മാവന്റെയും കൂടെ ആഘോഷിക്കാറാണ് പതിവ്. പൂരത്തിന്റെ അന്നൊരിക്കലും മഴ പെയ്യില്ല എന്നുള്ളത് ഒരു അനുഗ്രഹമാണ്.”

”പറയെടുപ്പിന് മാത്രമേ ഇത്തവണ നില്‍ക്കാന്‍ പറ്റൂ. തെച്ചിക്കോട്ട് രാമചന്ദ്രനെ കാണണമെന്ന് ആഗ്രഹമുണ്ട്” എന്നാണ് അപര്‍ണ ബാലമുരളി പറയുന്നത്. അതേസമയം, കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശ്ശൂര്‍ പൂരത്തിനാരംഭം കുറിച്ചു. പിന്നാലെ ഘടകപൂരങ്ങളും എത്തി.

പാറമ്മേക്കാവ് ഭഗവതി 12 മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ഇറങ്ങി. 2.10ന് ആണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കുക. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിച്ചു. തിരുവമ്പാടി ഭഗവതി ബ്രഹ്‌മസ്വം മടത്തിലേക്ക് എത്തുന്നതിന്റെ മുന്നോടിയായാണ് പഞ്ചവാദ്യം തുടങ്ങുന്നത്.

നെയ്തലക്കാവ് ഭഗവതിയെ തിടമ്പേറ്റി തെച്ചിക്കോട്ട് രാമചന്ദ്രന്‍ പൂര നഗരിയില്‍ എത്തിയിരുന്നു. തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാനായി ജനസാഗരമാണ് വഴിനീളെ കാത്തുനിന്നത്. തേക്കിന്‍ക്കാട് മൈതാനം പൂര പ്രേമികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത