പ്രധാനമന്ത്രിക്ക് ഒപ്പം മാത്രമല്ല മുഖ്യമന്ത്രിക്ക് ഒപ്പവും ഒന്നിലധികം വേദികള്‍ എത്തിയിട്ടുണ്ട്, മറക്കാനാവാത്ത നിമിഷമാണ്: അപര്‍ണ ബാലമുരളി

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ അവസരം കിട്ടിയാല്‍ വിമര്‍ശിക്കുന്നവരും പോകുമെന്ന് നടി അപര്‍ണ ബാലമുരളി. യൂത്ത് കോണ്‍ക്ലേവില്‍ അപര്‍ണ പ്രധാമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇതോടെ താരത്തിന് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നല്ലൊരു അനുഭവമായിരുന്നു എന്നുമാണ് അപര്‍ണ പറഞ്ഞത്. ”വിമര്‍ശിക്കുന്നവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണം ലഭിച്ചാല്‍ പോകുമായിരിക്കും.”

”മുഖ്യമന്ത്രിക്കൊപ്പം ഒന്നിലധികം വേദികളില്‍ പങ്കെടുത്തിരുന്നു. ഈ പ്രായത്തില്‍ ലഭിക്കുന്ന മറക്കാനാവാത്ത നിമിഷങ്ങളാണതെല്ലാം” എന്നാണ് അപര്‍ണ ഇതിനെ കുറിച്ച് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Read more

അതേസമയം, ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രമാണ് അപര്‍ണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ റോളിലാണ് അപര്‍ണ വേഷമിടുന്നത്. നാളെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.