പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കുന്നതില്‍ സന്തോഷം, യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കേണ്ട കാര്യം: അപര്‍ണ ബാലമുരളി

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 വേദിയില്‍ പങ്കെടുക്കാന്‍ സിനിമ താരങ്ങളുടെ നീണ്ട നിര. ഉണ്ണി മുകുന്ദന്‍, അപര്‍ണ്ണ ബാലമുരളി, നവ്യ നായര്‍, വിജയ് യേശുദാസ് എന്നിവര്‍ സംവാദ പരിപാടിയില്‍ എത്തും. ഇവരെ കൂടാതെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കു ചേരും.

യൂത്ത് കോണ്‍ക്ലേവ് ആയതു കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നാണ് അപര്‍ണ ബാലമുരളി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരു വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്.

”യൂത്ത് കോണ്‍ക്ലേവ് എന്നു പറയുമ്പോള്‍ നാളത്തെ ഫ്യൂച്ചര്‍ എന്ന കോണ്‍സെപ്റ്റ് ഉണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാന്‍ സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട്. ഇതു പോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമുണ്ട്. ഭയങ്കര അത്യാവശ്യമായിട്ടുള്ള കാര്യമാണ്” എന്നാണ് അപര്‍ണ പറയുന്നത്.

Read more

വൈകിട്ട് ആറ് മണിക്ക് ദക്ഷിണ നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് ഷോ ആയാണ് യുവം സംവാദ വേദിയില്‍ എത്തുന്നത്. വെണ്ടുരുത്തി പാലം മുതല്‍ തേവര വരെയാണ് റോഡ് ഷോ നടക്കുക.