കല്യാണത്തിന് മുമ്പ് ട്രിപ്പ് പോയി, ഒരു യൂട്യൂബര്‍ അത് കണ്ടുപിടിക്കുകയും ചെയ്തു, പക്ഷെ..; പ്രണയത്തെ കുറിച്ച് അപര്‍ണ ദാസും ദീപക് പറമ്പോലും

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ തങ്ങളുടെ പ്രണയം വളരെ രഹസ്യമാക്കി താരങ്ങള്‍ സൂക്ഷിച്ചിരുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ച് ദീപക്കും അപര്‍ണയും മനസുതുറന്നിരിക്കുകയാണ് ഇപ്പോള്‍.

”വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ആദ്യമായി ദീപക്കേട്ടനെ കാണുന്നത്. ജസ്റ്റ് ഒരു ഹായ്. അത്രയേയുള്ളൂ. ഇവനാരാ വലിയ ജാഡക്കാരന്‍ മര്യാദയ്ക്ക് ചിരിക്കുന്ന പോലുമില്ല എന്നെക്കെയായിരുന്നു എന്റെ ഉള്ളില്‍” എന്നാണ് അപര്‍ണ പറയുന്നത്. മനോഹരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു കണ്ടുമുട്ടിയത്.” മനോഹരത്തിന്റെ ലൊക്കേഷനില്‍ ആരംഭിച്ച സൗഹൃദം അധികം വൈകാതെ പ്രണയമായി മാറുകയായിരുന്നു.

”ദീപക്കേട്ടന്‍ എന്ന പ്രൊപ്പോസ് ചെയ്ത രീതി നല്ലതായിരുന്നു. എന്റെ ബാങ്ക് ബാലന്‍സ് ഇതാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. സിനിമ ഇല്ലെങ്കില്‍ കഞ്ഞി കുടിച്ച് ജീവിക്കേണ്ടി വരും. പക്ഷെ ഞാന്‍ ഉള്ളിടത്തോളം കാലം നിന്നെ നന്നായി നോക്കും. എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട്. ആ ഡയലോഗ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കല്യാണം കഴിക്കാന്‍ പ്രശ്നമില്ല. പക്ഷെ പേമിച്ചു നടക്കാന്‍ വയ്യ. പക്ഷെ അടുത്ത ദിവസം തന്നെ പ്രണയം തുടങ്ങി” എന്നാണ് അപര്‍ണ പറയുന്നത്.

”അപര്‍ണ ഓക്കെ പറഞ്ഞതോടെ സമാധാനമായി. നേരെ വീട്ടില്‍ പോയി ചോദിക്കാം എന്നായിരുന്നു ഉള്ളില്‍. ഞാന്‍ ചോദിക്കാന്‍ പോകുന്നതിന് മുമ്പേ അവള്‍ വീട്ടില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ ഒറ്റയ്ക്ക് അപര്‍ണയുടെ വീട്ടില്‍ പോയി കാര്യം പറഞ്ഞു. അപര്‍ണ നേരത്തെ പറഞ്ഞിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല” എന്നാണ് ദീപക്കിന്റെ വാക്കുകള്‍. ”ഞങ്ങളുടെ പ്രണയം വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു.

മനോഹരം ടീമിന് അതിന് മുമ്പേ അറിയും. പിന്നെ പുറത്തറിയാതിരിക്കാന്‍ പരാമവധി ജാഗ്രത ഞങ്ങളും കാണിച്ചു” എന്നാണ് അപര്‍ണ പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ”കല്യാണത്തിന് മുമ്പായിരുന്നു അത്. ഒരുമിച്ച് ബാലിയിലും മാലദ്വീപിലും പോയിരുന്നു. അപര്‍ണയുടെ കുടുംബം മസ്‌കറ്റിലാണ്. അവിടേയും പോയി.”

”പക്ഷെ ഒരുമിച്ചുള്ള ഒരു യാത്രയും പുറത്തറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു” എന്ന് ദീപക്ക് പറഞ്ഞപ്പോള്‍, അത് ഒരു യൂട്യൂബര്‍ കണ്ടുപിടിച്ചതിനെ കുറിച്ചും അപര്‍ണ പറയുന്നുണ്ട്. ”ഒരിക്കല്‍ യാത്രയ്ക്കിടെ എടുത്ത സിംഗിള്‍ ഫോട്ടോകള്‍ രണ്ടു പേരും അപ്‌ലോഡ് ചെയ്തു. ഞങ്ങള്‍ രണ്ടും ഒരു സ്ഥലത്താണെന്ന് മനസിലാക്കി ആ ഫോട്ടോകള്‍ വച്ച് ഒരു യൂട്യൂബര്‍ വീഡിയോ ചെയ്തു. ഭാഗ്യത്തിന് ആരും ആ വീഡിയോ ശ്രദ്ധിച്ചില്ല” എന്നാണ് അപര്‍ണ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം