എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മൂന്നുനാല് കുടുംബങ്ങളുണ്ട്, സിനിമയിലെ വരുമാനം ഇല്ലെങ്കില്‍ ഞാന്‍ പെട്ടുപോകും

കോവിഡ് ലോക്ഡൗണും തീയേറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്തതും സിനിമാരംഗത്ത് വലിയ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. നടീനടന്മാരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലം സമ്മാനിച്ച ഈ വറുതിയെക്കുറിച്ച് മനസ്സുതുറക്കുകയാണ് നടന്‍ അപ്പാനി ശരത്. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ശരതിന്റെ വാക്കുകള്‍

ഞാന്‍ ഇപോഴും സ്ട്രഗിളില്‍ തന്നെയാണ്. രണ്ട് വര്‍ഷമായി ഒന്നും ചെയ്തില്ല. യാതൊരു പാരമ്പര്യവും ഇല്ലാതെ സിനിമയില്‍ വന്നയാളാണ്. പക്ഷേ സിനിമയില്‍ നിന്ന് കിട്ടുന്നതുകൊണ്ടാണ് ജീവിക്കുന്നത്. ഞാനൊരാളല്ല. എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മൂന്നുനാല് കുടുംബങ്ങളുണ്ട്. സിനിമയിലെ വരുമാനം ഇല്ലെങ്കില്‍ ഞാന്‍ പെട്ടുപോകും. പക്ഷേ വീണുപോയാല്‍ പറ്റില്ല. അതുകൊണ്ട് നമ്മള്‍ ഓടും. നമ്മള്‍ തോറ്റുപോകില്ല. ആരുടെ മുന്നിലും തല കുനിക്കുകയും ചെയ്യില്ല. പക്ഷേ പിടിച്ചുനില്‍ക്കാന്‍ അറിയാത്ത പണിയാണ് ചെയ്യുന്നത് എങ്കിലും വൃത്തിയായിട്ടേ ചെയ്യൂ (“മോണിക്ക” എന്ന സീരീസിന്റെ സംവിധാനം .)

കലാകാരന്‍മാരുടെ അവസ്ഥ വളരെ പരിതാപകരമാണ്. പണ്ട് ഉത്സവങ്ങള്‍ക്ക് ഒക്കെ പ്ലോട്ട് പോകാറില്ലേ. അതില്‍ ഞാന്‍ ഗരുഢന്റെയൊക്കെ ഒക്കെ പലപല വേഷങ്ങള്‍ കെട്ടി പോകാറുണ്ട്. എനിക്ക് അറിയാം അവരുടെ അവസ്ഥ. പ്ലോട്ട് പോകുന്ന പലരുടെയും ജീവിതം അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ്. കൂലിപ്പണി ഇല്ല. എന്തോ ചെയ്യും. ട്രാന്‍സ്‌ജെന്‍ഡറുകളൊക്കെ കഷ്ടപ്പെടിലാണ്. ഉത്സവങ്ങളിലും നാടകങ്ങളിലും ഇങ്ങനെ വേഷം കെട്ടുന്നവരെ എനിക്ക് അറിയാം. എന്റെ വൈഫിന്റെ അച്ഛന്‍ ചെണ്ടമേളം നടത്തുന്നയാളാണ്. ഇപ്പോള്‍ ചെണ്ടമേളമില്ല. മിമികിസ് പരേഡൊന്നുമില്ല.

ഞാന്‍ ഉള്‍പ്പെടുന്ന കലാകാരന്‍മാര്‍ കഷ്ടപ്പാടിലാണ്. അപ്പോള്‍ നമ്മള്‍ സഹായിക്കാന്‍ പാടില്ലേ എന്ന് ചോദിക്കും. അങ്ങനെയൊന്നും വളര്‍ന്നിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞുപോയ രണ്ട് വര്‍ഷം കൂടി ഉണ്ടായിരുന്നെങ്കില്‍ എനിക്ക് പ്രശ്മില്ലായിരുന്നു. ഇനിയിപ്പോള്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞു. ഞാന്‍ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു. ചെന്നൈയില്‍ ശശികുമാറിന്റെ വില്ലനായിട്ടുള്ള ചിത്രമാണ് ഇപോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു