നാടകവേദിയിൽ നിന്നും സിനിമയിലേക്കെത്തിയ ഒരു നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലെ വില്ലൻ വേഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഇപ്പോഴിതാ സിനിമാരംഗത്ത് അതിജീവിക്കാൻ താൻ നേരിട്ടപ്രയാസങ്ങളെ കുറിച്ച് മാതൃഭൂമിയുമായുളള അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം.
അപ്പാനി ശരതിന്റെ വാക്കുകൾ
യാതൊരു സിനിമാബന്ധങ്ങളുമില്ലാതെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്ന് വന്ന എനിക്ക് ഒരുപാട് തിരസ്കാരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും എന്നെ തളർത്തിയിട്ടില്ല. വീണ്ടും ശ്രമിക്കുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ആ ശ്രമം ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെ അങ്കമാലി ഡയറീസിലെത്തിച്ചു.
Read more
എനിക്ക് അതിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നിനെ തന്ന അദ്ദേഹത്തോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. സിനിമയിലെത്തുന്നത് വരെയുള്ള എന്റെ സ്ട്രഗിൾ എനിക്ക് ഒകെയായിരുന്നു.