'തിയേറ്റര്‍ പോലും തുറന്നിട്ടില്ല, ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ...'; സിനിമ എട്ടു നിലയില്‍ പൊട്ടുമെന്ന കമന്റിനോട് അപ്പാനി ശരത്ത്

അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം ‘മിഷന്‍ സി’യെ കുറിച്ച് മോശമായി സംസാരിച്ച യുവാവിന് മറുപടി നല്‍കി താരം. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിശേഷം പങ്കുവച്ച പോസ്റ്റിന് ആണ് മോശം കമന്റ് എത്തിയത്. ”പോസ്റ്റര്‍ കണ്ടാല്‍ അറിയാം 8 നില” എന്നാണ് കമന്റ്. അപ്പാനി ശരത്തിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

”തിയേറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ… ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തിയേറ്ററില്‍ വന്നിട്ട് എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാ.. പ്ലീസ് വെറുതെ ഓരോന്ന് പറയരുതു നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും പക്ഷെ എനിക്കിതു ജീവിതമാണ്.. ഇതിപ്പോ പറയണം എന്നു തോന്നി….” എന്നാണ് നടന്റെ മറുപടി.

മീനാക്ഷി ദിനേശ് ആണ് മിഷന്‍ സിയില്‍ നായിക ആകുന്നത്. കൈലാഷ്, മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജി ശര്‍മ്മ എന്നീ താരങ്ങളും 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും ഇതില്‍ കഥാപാത്രങ്ങള്‍ ആകുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ചിത്രത്തിലെ കൂടുതല്‍ ഗാനങ്ങളും രചിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ ചെറുകടവും സംഗീതം ഒരുക്കിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ ഹണിയുമാണ്. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രം രാമക്കല്‍മേടും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്