അമ്പലപ്പറമ്പില്‍ അച്ഛന്‍ ഉറക്കെ വിളിച്ചു പറയും ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണെന്ന്: അപ്പാനി ശരത്ത്

അങ്കമാലി ഡയറീസില്‍ വില്ലനായെത്തി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അപ്പാനി ശരത്ത്. തന്റെ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അമ്പലപ്പറമ്പില്‍ താന്‍ അഭിനയിച്ച ഗാനം കേള്‍ക്കുമ്പോള്‍ അച്ഛന്‍ ഉറക്കെ വിളിച്ചു പറയും ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് തന്റെ മകനാണെന്ന്. ഒരു മകനെന്ന രീതിയില്‍ ജീവിതത്തില്‍ തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണത് എന്ന് താരം പറയുന്നു.

അപ്പാനി ശരത്തിന്റെ കുറിപ്പ്:

ഇന്ന് അച്ഛന്റെ പിറന്നാളാണ്. ആദ്യമായിട്ടായിരിക്കും അച്ഛനെ കുറിച്ചുള്ള ഒരു പിറന്നാള്‍ കുറിപ്പ്.. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഞാന്‍ എറണാകുളത്തേക്ക് താമസം മാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് അച്ഛന്റെയും അമ്മയോടും ഒപ്പമുള്ള നിമിഷങ്ങളാണ്.. കാശും പണവും ഒന്നുമല്ല ജീവിതത്തിലെ മാനദണ്ഡമെന്നും അത് സ്‌നേഹമാണെന്നും എന്നെ പഠിപ്പിച്ചത് അച്ഛനാണ് അതായിരിക്കാം.

ചെറുതാണേലും നമ്മുടെയൊക്കെ കുടുംബങ്ങളുടെ അടിത്തറയും അതുപോല തന്നെ കലാരംഗത്തേക്ക് എന്റെ ബാല്യത്തെ കൂട്ടി കൊണ്ട് പോയതിലും അച്ഛന്‍ നല്‍കിയ സംഭാവന വലുതാണ്. കുട്ടി കാലത്തെ നാടക സംഘത്തിലേക്ക് സജീവമാകുന്നതിനു മുന്‍പേ കല എന്റെ സിരകളിലേക്ക് പകര്‍ന്നത് അച്ഛന്റെ സാന്നിദ്ധ്യം തന്നെ ആണ്…

അച്ഛന്‍ കലാകാരന്‍ ഒന്നുമല്ല അതിനേക്കാള്‍ വല്യ പൊസിഷനില്‍ ആണ് അച്ഛന്റെ പ്രവര്‍ത്തനമേഖല. മറ്റൊന്നും അല്ല എനിക്ക് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അച്ഛന്റെ തൊഴില്‍ നാട്ടിലെ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട്‌സിലാണ്… അച്ഛന്‍ സൗണ്ട് ഓപ്പറേറ്റ് ചെയ്യാത്ത സൗണ്ടുകളും അമ്പലങ്ങളും ഇല്ലാ നാട്ടില്‍.. അത്രക്കുണ്ട് അച്ഛന്റെ കലാപാരമ്പര്യം.

കുഞ്ഞുനാളുകളില്‍ കലാപരിപാടികള്‍ നടക്കുമ്പോള്‍ അച്ഛന്‍ എന്നെയും കൂട്ടാറുണ്ട് തിരുമല ചന്ദ്രന്‍ ചേട്ടന്റെ മിമിക്‌സും അതുല്യയുടെ നാടകവുമെല്ലാം അച്ഛന്റെ ചുമരില്‍ ഇരുന്ന് കണ്ടത് ഇന്നും മനസ്സില്‍ ഉണ്ട്. അരുവിക്കര അമ്പലത്തില്‍ മണ്ഡലച്ചിറപ്പും ഗാനമേളയും ഒക്കെ എന്നിലെ കുഞ്ഞു കലാകാരന്റെ മനസിന് ഊര്‍ജം നല്‍കി ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതല്‍ നഷ്ടബോധമുണ്ടാക്കുന്നതും അതൊക്കെയാണ്..

ഒരു പക്ഷെ എന്റെ അച്ഛന്‍ മറ്റൊരു തൊഴില്‍ ആയിരുന്നു എടുത്തിരുന്നത് എങ്കില്‍ അമ്പലപ്പറമ്പുകളിലും നിറങ്ങളില്‍ നിന്നും എന്റെ ജീവിതം മറ്റൊരിടത്തേക് പറിച്ച് നട്ടേനെ അച്ഛന്റെ ചുമരിലേരി കലാപരിപാടികള്‍ കണ്ട പല അമ്പലപ്പറമ്പുകളിലും അച്ഛന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സില്‍ മിമിക്രി കളിക്കാന്‍ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യമായി കാണുന്നു.

അതെ അമ്പലപ്പറമ്പില്‍ ഞാന്‍ അഭിനയിച്ച സിനിമാഗാനങ്ങള്‍ അച്ഛന്‍ ഉറക്കെ കേള്‍പ്പിച്ചു കൂട്ടുകാരോട് അതിനേക്കാള്‍ ഉറക്കെ വിളിച്ച് പറയും. ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണെന്ന്. അത് മതി ജീവിതത്തില്‍ ഒരു മകനെന്ന രീതിയില്‍ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വല്യ ബഹുമതി. പ്രിയപ്പെട്ട അച്ഛന് ഒരായിരം പിറന്നാള്‍ ആശംസകളും.. അമ്മക്ക് ഒരു ചക്കര ഉമ്മയും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്