'മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പൊള്ളിയിട്ടുണ്ടാകും'; പുഴുവിനെ കുറിച്ച് അപ്പുണ്ണി ശശി

മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പുഴു കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകുമെന്ന് നടന്‍ അപ്പുണ്ണി ശശി. ചിത്രത്തില്‍
ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണിയായിരുന്നു. ഈ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

‘പുഴു ഞാനിതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ മികച്ചതാണെന്ന് പറയാം. ചിലര്‍ വിമര്‍ശിക്കുന്നത് പോലെ, പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും.’

‘മറ്റൊരു സിനിമയിലും കിട്ടാത്തത്രയും ഇഷ്ടത്തോട് കൂടി ഞാന്‍ പറഞ്ഞ ഡയലോഗുകളാണ് ഈ സിനിമയിലേത്. ഇന്ന് വരെ ചെയ്തതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രവും. അതില്‍ അവസാന ഭാഗം അഭിനയിക്കുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ഷോക്കിങ് ആയിരുന്നു ആ ആനുഭവമെന്ന് സിനിമ കണ്ടശേഷം പലരും പറഞ്ഞിരുന്നു’ മനോരമയുമായുള്ള അഭിമുഖത്തില്‍ അപ്പുണ്ണി പറഞ്ഞു.

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പിടി റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍