മനഃസമാധാനം വേണം, അത്രയേ വേണ്ടൂ; തനിക്ക് വിവാഹം ആലോചിച്ച അമ്മയോട് റഹ്‌മാന്‍ പറഞ്ഞത്!

സംഗീതമാന്ത്രികന്‍ ഏആര്‍ റഹ്‌മാന്‍ പ്രശസ്ത അവതാരക സിമി അഗര്‍വാളുമായുള്ള ഒരു ചാറ്റില്‍ റഹ്‌മാന്‍ ഒരിക്കല്‍ തന്റെ ഭാര്യ സൈറയെ എങ്ങനെ കണ്ടുമുട്ടിയെന്ന് പറയുന്നുണ്ട്.

പക്ക അറേഞ്ച്ഡ് മാരേജായിരുന്നു റഹ്‌മാന്റെയും സൈറയുടേയും. 1995ലായിരുന്നു ഇരുവരുടേയും വിവാഹം. അറേഞ്ച്ഡ് മാര്യേജ് തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് റഹ്‌മാനോട് സിമി ചോദിച്ചപ്പോള്‍ അന്ന് സം?ഗീത സംവിധാനവും സിനിമയുമായി മുഴുകിയിരുന്നതിനാല്‍ വധുവിനെ അന്വേഷിക്കാന്‍ തനിക്ക് സമയമില്ലായിരുന്നുവെന്നാണ് റഹ്‌മാന്‍ മറുപടിയായി പറഞ്ഞത്.

‘ആ സമയത്ത് എനിക്ക് 29 വയസുണ്ട് അതിനാല്‍ വിവാഹിതനാകാനുള്ള ശരിയായ സമയമാണിതെന്ന് തോന്നിയതുകൊണ്ട് അമ്മയോട് കാര്യം പറഞ്ഞു. സത്യത്തില്‍ എനിക്ക് വധുവിനെ അന്വേഷിക്കാന്‍ സമയമില്ലായിരുന്നു. ഈ സിനിമകളും രംഗീലയുമെല്ലാം ഞാന്‍ ബോംബെയില്‍ ഇരുന്നാണ് ചെയ്തിരുന്നത് മാത്രമല്ല നല്ല തിരക്കിലായിരുന്നു.’

ഞാന്‍ അമ്മയോട് പറഞ്ഞു. എനിക്കായി ഒരു വധുവിനെ കണ്ടെത്തൂവെന്ന്. എനിക്ക് അധികം ബുദ്ധിമുട്ട് തരാത്ത, സമാധാനം കളയാത്ത വളരെ സിപിംളായ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കാനാണ് അമ്മയോട് ഞാന്‍ പറഞ്ഞത്.’

‘കുറച്ച് വിദ്യാഭ്യാസവും കുറച്ച് സൗന്ദര്യവും വേണെമെന്നും പറഞ്ഞിരുന്നു. പിന്നീട് അമ്മ അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് ആ അന്വേഷണം സൈറയിലെത്തുന്നത്. റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്