എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ, റഹ്‌മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയും വിവാഹമോചിതയായ വിവരം പുറത്തെത്തിയിരുന്നു. ഇതോടെ റഹ്‌മാന്റെ വിവാഹമോചനത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങളും എത്തി.

അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹിനി ഡേ ഇപ്പോള്‍. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും മോഹിനി ഡേ വ്യക്തമാക്കി. എരിതീയില്‍ എണ്ണയൊഴിക്കാന്‍ തനിക്ക് തീരെ താല്‍പര്യമില്ലെന്നും മോഹിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വലിയ തോതിലുള്ള അഭ്യര്‍ത്ഥനകളാണ് എനിക്ക് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങള്‍ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂര്‍വം പറഞ്ഞ് ഒഴിഞ്ഞു.”

”ഇത്തരം കിംവദന്തികളുടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ എനിക്ക് തീരെ താല്‍പര്യമില്ല. എന്റെ ഊര്‍ജം അഭ്യൂഹങ്ങളില്‍ ചിലവിടാനുള്ളതല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം” എന്നാണ് മോഹിനി ഡേ പറയുന്നത്.

അതേസമയം, ഗോസിപ്പുകള്‍ക്കെതിരെ റഹ്‌മാന്റെ മക്കളും രംഗത്തെത്തിയിരുന്നു. ഇത്തരം ഗോസിപ്പുകള്‍ യാതൊരു അടിസ്ഥാനമില്ലാത്തവയാണ് എന്നായിരുന്നു റഹ്‌മാന്റെ മകന്‍ അമീന്റെ പ്രതികരണം. അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുമെന്നും അല്പന്മാര്‍ അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു റഹ്‌മാന്റെ മക്കളായ കദീജയും റഹീമയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം