മകള്‍ എഴുതിയ ഡയലോഗ് അച്ഛന്‍ മാറ്റി എഴുതി.. 'ലാല്‍ സലാം' ശരിക്കും ബോറടിപ്പിക്കുന്ന സിനിമ: എ.ആര്‍ റഹ്‌മാന്‍

വളരെ ബോറിംഗ് ആയ സിനിമയായ ‘ലാല്‍ സലാം’ രജനികാന്തിന്റെ ഇടപെടലോടെ ഹൃദയസ്പര്‍ശിയായി മാറിയെന്ന് എ.ആര്‍ റഹ്‌മാന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് എ.ആര്‍ റഹ്‌മാന്‍ സംസാരിച്ചത്. ഐശ്വര്യ എഴുതിയ സംഭാഷണങ്ങള്‍ രജനികാന്ത് തിരുത്തിയെഴുതിയതാണ് സിനിമ കൂടുതല്‍ മികച്ചതാകാന്‍ കാരണം എന്നാണ് എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.

”ലാല്‍ സലാമിന്റെ കഥ ആദ്യം കേട്ടപ്പോള്‍, ഇത് ബോറടിപ്പിക്കുന്ന സിനിമായണെന്ന് എനിക്ക് തോന്നി. സ്പോര്‍ട്സ് ഉള്ളതിനാലാണ് ഞാന്‍ അതിന് സംഗീതമൊരുക്കാന്‍ തീരുമാനിച്ചത്. പക്ഷേ, അടുത്തിടെ സിനിമ കണ്ടപ്പോള്‍ ഇത് ബോറെന്ന് കരുതിയ ഓരോ രംഗവും ഹൃദയസ്പര്‍ശിയായിരുന്നു.”

”ആരാണ് ഡയലോഗുകള്‍ എഴുതിയതെന്ന് ഞാന്‍ ഐശ്വര്യയോട് ചോദിച്ചു, താന്‍ എഴുതിയെന്നും എന്നാല്‍ പിന്നീട് അച്ഛന്‍ അവയില്‍ ചിലത് മാറ്റിയെഴുതിയെന്നും ഐശ്വര്യ പറഞ്ഞു. അവിടെ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല” എന്നാണ് എ.ആര്‍ റഹ്‌മാന്‍ പറയുന്നത്.

അതേസമയം, ലാല്‍ സലാമില്‍ മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രമായാണ് രജനികാന്ത് വേഷമിടുന്നത്. രജനികാന്ത് കാമിയോ റോളില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്