തനിക്ക് ആത്മഹത്യ ചിന്തകള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കവെയാണ് റഹ്‌മാന്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ചെറുപ്പത്തില്‍ പലതവണ ആത്മഹത്യ ചിന്തകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് റഹ്‌മാന്‍ പറയുന്നത്.
”ചെറുപ്പത്തില്‍ ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്നു. ഇത് മനസിലാക്കിയ അമ്മ പറഞ്ഞു, നീ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന്. അതാണ് അമ്മയില്‍ നിന്നും എനിക്ക് ലഭിച്ച മനോഹരമായ ഉപദേശങ്ങളിലൊന്ന്.”
”നിങ്ങള്‍ സ്വാര്‍ഥതയോടെയല്ല ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ ജീവിതത്തിന് ഒരു അര്‍ഥമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയതു കൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു പോകുന്നത്. എല്ലാവര്‍ക്കും ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും.”
”അസാധാരണമായ എന്തൊക്കെയോ നിങ്ങളെ കാത്തിരുപ്പുണ്ട്. എല്ലാവരുടെയും ജീവിതത്തില്‍ ഇരുണ്ട കാലഘട്ടങ്ങളുണ്ടാകും. ഈ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രമാണ്. നാം ജനിച്ചു, ജീവിച്ചു, പിന്നെ മരിക്കുന്നു.”
”ശേഷം എവിടേക്കാണ് പോകുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിക്കും മരണാനന്തര ജീവിതത്തെ കുറിച്ച് അവരവരുടെ ഭാവനയ്ക്കും വിശ്വാസത്തിനും അനുസരിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാകും” എന്നാണ് എ.ആര്‍ റഹ്‌മാന്‍ പറയുന്നത്. ഓക്സ്ഫഡ് യൂണിയന്‍ ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് റഹ്‌മാന്‍ സംസാരിച്ചത്.