പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ് നടി അര്‍ച്ചന കവി. ടൊവിനോ തോമസ്-തൃഷ ചിത്രം ‘ഐഡന്റിറ്റി’യിലൂടെ അര്‍ച്ചനയുടെ തിരിച്ചു വരവ്. ബിഗ് സ്‌ക്രീനില്‍ തന്റെ മുഖം കണ്ടിട്ട് 10 വര്‍ഷമായെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പല തരത്തില്‍ തന്നെ ബാധിച്ചു എന്നാണ് മടങ്ങിവരവിനെ കുറിച്ചുള്ള ദീര്‍ഘമായ കുറിപ്പില്‍ അര്‍ച്ചന പറയുന്നത്.

അര്‍ച്ചന കവിയുടെ കുറിപ്പ്:

ബിഗ് സ്‌ക്രീനില്‍ എന്റെ മുഖം കണ്ടിട്ട് 10 വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ പ്രയാസമാകുന്നു. ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് വന്നത് ഞാനേറ്റവും മോശം സമയത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു. ആ സിനിമയോടു നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്റെ മരുന്നുകള്‍ ക്രമരഹിതമായിരുന്നു. വിഷാദവുമായി ഞാന്‍ പോരാടുകയായിരുന്നു. അപ്പോഴാണ് അഖില്‍ പോള്‍ എന്ന സംവിധായകന്‍ രംഗപ്രവേശം ചെയ്യുന്നത്.

പിന്നെ അദ്ദേഹം എന്റെ സുഹൃത്തായി. അദ്ദേഹം എന്നോടൊപ്പം നിന്നു. മരുന്നുകള്‍ ഞാന്‍ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ ബുദ്ധിമുട്ടേറിയ ദിവസങ്ങളില്‍ എന്നോടൊപ്പം പ്രാര്‍ഥിച്ചു. ഞാന്‍ ഡോക്ടര്‍മാരെ മാറ്റി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത്, എനിക്ക് രോഗത്തിന്റെ ഒരു സൂചന പോലും വന്നില്ല. ഞാനിപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ വീണ്ടും സ്‌ക്രീനിനെ അഭിമുഖീകരിക്കാന്‍ തയാറാണോ എന്ന് എനിക്കിപ്പോഴും അറിയില്ല.

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍. ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ പുറത്തിരിക്കുകയാണ്. നീലത്താമരയ്ക്ക് ശേഷം എന്റെ സിനിമ കാണാന്‍ മാതാപിതാക്കള്‍ കേരളത്തിലേക്ക് വരുന്നു. ഒരു പുനര്‍ജന്മം പോലെ തോന്നുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്നു.

View this post on Instagram

A post shared by Archana Kavi (@archanakavi)

Read more