അച്ചനാകാന്‍ പോകുന്നത് ഒരു വിളിയാണെന്ന് പറയില്ലേ അതു പോലെയാണ് കല്യാണവും, എനിക്ക് പേടിയാണ്: അര്‍ച്ചന കവി

വിവാഹത്തെ കുറിച്ചുള്ള ചിന്ത പേടിപ്പെടുത്തുന്നതാണെന്ന് നടി അര്‍ച്ചന കവി. 2016ല്‍ വിവാഹിതയായ താരം 2021ല്‍ വിവാഹമോചിതയായിരുന്നു. സ്റ്റാന്‍ഡ് അപ് കൊമേഡിയനായ അബീഷ് മാത്യു ആയിരുന്നു നടിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ കല്യാണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? എന്ന ചോദ്യത്തോടാണ് അര്‍ച്ചന പ്രതികരിച്ചത്.

തനിക്ക് അറിയില്ല. കല്യാണം എന്ന ചിന്ത തന്നെ പേടിപ്പെടുത്തുന്നതാണ്. അച്ചനാകാന്‍ പോകുന്നത് എല്ലാവര്‍ക്കുമുള്ളതല്ല, അതൊരു വിളിയാണെന്ന് പറയില്ലേ അതു പോലെയാണ് കല്യാണവും. അതൊരു വിളിയാണ്. എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. നല്ല ഒരുപാട് ദമ്പതിമാരെ കണ്ടിട്ടുണ്ട്.

പക്ഷെ എല്ലാവരും ചെയ്യുന്നുണ്ടെന്ന് കരുതി നമ്മളും ചെയ്യണമെന്നില്ല എന്നാണ് അര്‍ച്ചന പറയുന്നത്. അതേസമയം, അബീഷുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചും അര്‍ച്ചന സംസാരിക്കുന്നുണ്ട്. അബീഷും താനും പരസ്പരം വളരെ കംഫര്‍ട്ടബിളായിരുന്നു. പരസ്പരം അടുത്തറിയാം എന്നായിരുന്നു കരുതിയിരുന്നത്.

ഒരേ ഫീല്‍ഡ് എന്നതും പ്രധാനപ്പെട്ടതായിരുന്നു. പക്ഷെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍, കുടുംബമായപ്പോള്‍ വിവാഹം എന്നതിനെ കുറിച്ച് തങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായിരുന്ന കാഴ്ചപ്പാട് ഒന്നല്ല എന്ന് മനസിലായി. തന്റെ ചിന്താഗതിയും അവന്റെ ചിന്താഗതിയും വ്യത്യസ്തമായിരുന്നു.

താന്‍ കേരളത്തില്‍ നിന്നു കൊണ്ട് തന്റെ കരിയര്‍ നോക്കുകയും അവനെ വല്ലപ്പോഴും കാണുകയും ചെയ്യുകയാണെങ്കില്‍ അതിനോട് അവന് യോജിപ്പായിരിക്കും. പക്ഷെ താന്‍ ശീലിച്ചത് ഒരുമിച്ചുള്ള ജീവിതമാണ്. രണ്ട് തീര്‍ത്തും വ്യത്യസ്തമാണ്. പക്ഷെ രണ്ടു പേരും ശരിയുമാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നാണ് അര്‍ച്ചന പറയുന്നത്.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം