വിവാഹം എന്നെ ഭയപ്പെടുത്തുന്ന കാര്യം, കാരണം അനുഭവം തന്നെയാണെന്ന് അര്‍ച്ചന കവി

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ച് നടി അര്‍ച്ചന കവി. വിവാഹം തന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണെന്ന് അവര്‍ പറഞ്ഞു. ബാല്യകാല സുഹൃത്തുകൂടിയായ അബീഷുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

നടിയുടെ വാക്കുകള്‍ ഇങ്ങനെ

അബീഷ് എന്റെ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ആള്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നല്ലോ ഞങ്ങള്‍. രണ്ടുപേരും ജോലി നന്നായി ആസ്വദിക്കുന്നവരാണ്. ജോലിക്കാര്യം പരസ്പരം ചര്‍ച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുമിച്ചുള്ള ജീവിതത്തിനു സൗഹൃദം മാത്രം പോര അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി വേണമെന്നു വിവാഹശേഷമാണു മനസ്സിലായത്. വിവാഹജീവിതത്തെക്കുറിച്ചുള്ള രണ്ടുപേരുടെ സങ്കല്‍പങ്ങള്‍ തമ്മില്‍ ചേര്‍ന്നാലേ നല്ലൊരു ജീവിതം സാധ്യമാകൂ.

വൈകാരികതയോടെ കാര്യങ്ങളെ കാണുന്നയാളാണ് ഞാന്‍. അബീഷ് പ്രായോഗികമായി ചിന്തിക്കുന്നയാളും. ജോലിത്തിരക്കുകള്‍ക്കിടയ്ക്കു വല്ലപ്പോഴും പരസ്പരം കണ്ടാല്‍ മതി എന്നതാണ് അബീഷിന്റെ കാഴ്ചപ്പാട്. അതു പോരാ എന്ന് വിശ്വസിക്കുന്നയാളാണു ഞാന്‍. രണ്ടു ചിന്തയും ശരിയാണ്. ചേരുന്നില്ല എന്നതാണു പ്രശ്‌നം.

വേര്‍പിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായിരുന്നു എന്നു പറയാനാകില്ല. ഒരുപാടു നല്ല അനുഭവങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ പരസ്പരം വെറുക്കുകയോ ചെളി വാരിയെറിയുകയോ ചെയ്യേണ്ട അവസ്ഥയില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ വിവാഹം ഇന്നെന്നെ അല്‍പം ഭയപ്പെടുത്തുന്ന കാര്യമാണ്. എല്ലാവരും വിവാഹം കഴിച്ചു തന്നെ ജീവിക്കണം എന്നു നിര്‍ബന്ധമില്ല. ഭാവിയില്‍ മനസ്സു പാകപ്പെട്ടാല്‍ ഒരു ബന്ധത്തിലേക്കു പോകില്ല എന്നും പറയാനാകില്ല.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത