നീലത്താമരയിലൂടെ മലയാളത്തില്‍ ഗംഭീര തുടക്കം കുറിച്ച നടിയാണ് അര്‍ച്ചന കവി. നീലത്താമരയുടെ വിജയത്തിന് ശേഷം മമ്മി ആന്റ് മീ എന്ന സിനിമയിലും അര്‍ച്ചന കവി ശ്രദ്ധേയ വേഷം ചെയ്തു. ഉര്‍വശി, മുകേഷ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
പിന്നീട് നല്ല വേഷങ്ങളൊന്നും നടിയെ തേടി വന്നില്ല. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന അര്‍ച്ചന മഴവില്‍ മനോരമയിലെ റാണി രാജ എന്ന സീരിയലിലൂടെയാണ് തിരിച്ചു വരവ് നടത്തിയത.് ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയല്‍ രംഗത്തെത്തിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. സീരിയല്‍ ടുഡേയോടാണ് പ്രതികരണം. കുറച്ച് നാള്‍ വിട്ടു നിന്ന ശേഷം തനിക്ക് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടില്ലെന്ന് അര്‍ച്ചന പറഞ്ഞു.
പത്തൊന്‍പതാം വയസ്സിലാണ് നീലത്താമര എന്ന ചിത്ര ചെയ്യുന്നത്. വളരെ യാദൃശ്ചികമായിട്ട് ആണ് അഭിനയ രംഗത്തേക്ക് വന്നത്. സിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് എവിടെയോ എത്തിയേനെ. ഇത് ചെയ്യണം എന്ന് പറയുമ്പോള്‍ ഇത് ചെയ്യും, അത് എന്ന് പറയുമ്പോള്‍ അത് ചെയ്യും. അത്ര തന്നെ.
Read more
പിന്നീടാണ് ഞാന്‍ സിനിമയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി തുടങ്ങിയത്. സീരിയലില്‍ നിന്നും എനിക്ക് നേരത്തെയും അവസരങ്ങള്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ സീരിയലോ, ഞാനോ എന്ന ചിന്തയായിരുന്നു. കാഴ്ചപാട് മാറിയപ്പോള്‍ എന്റെ തെറ്റിദ്ധാരണയും മാറി. റാണി രാജ എന്ന സീരിയലില്‍ എന്നെ ആകര്‍ഷിച്ചത് ആ കഥാപാത്രവും കഥയും തന്നെയാണ്. ഇനി മുന്നോട്ട് എങ്ങിനെയാണ് എന്ന് പ്രവചിക്കാന്‍ പറ്റാത്ത സംഭവമാണ് സീരിയല്‍. അര്‍ച്ചന കവി പറഞ്ഞു