അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് എവിടെയോ എത്തിയേനെ; തുറന്നുപറഞ്ഞ് അര്‍ച്ചന കവി

നീലത്താമരയിലൂടെ മലയാളത്തില്‍ ഗംഭീര തുടക്കം കുറിച്ച നടിയാണ് അര്‍ച്ചന കവി. നീലത്താമരയുടെ വിജയത്തിന് ശേഷം മമ്മി ആന്റ് മീ എന്ന സിനിമയിലും അര്‍ച്ചന കവി ശ്രദ്ധേയ വേഷം ചെയ്തു. ഉര്‍വശി, മുകേഷ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

പിന്നീട് നല്ല വേഷങ്ങളൊന്നും നടിയെ തേടി വന്നില്ല. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന അര്‍ച്ചന മഴവില്‍ മനോരമയിലെ റാണി രാജ എന്ന സീരിയലിലൂടെയാണ് തിരിച്ചു വരവ് നടത്തിയത.് ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയല്‍ രംഗത്തെത്തിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. സീരിയല്‍ ടുഡേയോടാണ് പ്രതികരണം. കുറച്ച് നാള്‍ വിട്ടു നിന്ന ശേഷം തനിക്ക് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടില്ലെന്ന് അര്‍ച്ചന പറഞ്ഞു.

പത്തൊന്‍പതാം വയസ്സിലാണ് നീലത്താമര എന്ന ചിത്ര ചെയ്യുന്നത്. വളരെ യാദൃശ്ചികമായിട്ട് ആണ് അഭിനയ രംഗത്തേക്ക് വന്നത്. സിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് എവിടെയോ എത്തിയേനെ. ഇത് ചെയ്യണം എന്ന് പറയുമ്പോള്‍ ഇത് ചെയ്യും, അത് എന്ന് പറയുമ്പോള്‍ അത് ചെയ്യും. അത്ര തന്നെ.

പിന്നീടാണ് ഞാന്‍ സിനിമയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി തുടങ്ങിയത്. സീരിയലില്‍ നിന്നും എനിക്ക് നേരത്തെയും അവസരങ്ങള്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ സീരിയലോ, ഞാനോ എന്ന ചിന്തയായിരുന്നു. കാഴ്ചപാട് മാറിയപ്പോള്‍ എന്റെ തെറ്റിദ്ധാരണയും മാറി. റാണി രാജ എന്ന സീരിയലില്‍ എന്നെ ആകര്‍ഷിച്ചത് ആ കഥാപാത്രവും കഥയും തന്നെയാണ്. ഇനി മുന്നോട്ട് എങ്ങിനെയാണ് എന്ന് പ്രവചിക്കാന്‍ പറ്റാത്ത സംഭവമാണ് സീരിയല്‍. അര്‍ച്ചന കവി പറഞ്ഞു

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം