തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ അഭിനയം കണ്ട് എനിക്ക് ആ വേഷം ചെയ്യണമെന്നുണ്ടായിരുന്നു: അര്‍ജുന്‍

മലയാളത്തിന്റെ ജനപ്രിയതാരവും തമിഴകത്തിന്റെ ആക്ഷന്‍ കിങും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ഡാനിയല്‍ റിലീസിനെത്തിരിയിക്കുകയാണ്. സ്‌റ്റൈലിഷ് മോഷ്ടാവായി ദിലീപ് എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് അര്‍ജുന്. ദിലീപിന്റെ അഭിനയം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുള്ളതാണെന്നും തെങ്കാശിപ്പട്ടണത്തിലെ അഭിനയം കണ്ട് തനിക്ക് “ശത്രു”വിന്റെ വേഷം ചെയ്യണമെന്നുണ്ടായിരുന്നു എന്നുമാണ് അര്‍ജുന്‍ പറയുന്നത്.

“തെങ്കാശിപ്പട്ടണം എന്ന സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്തത് ഞാനാണ്. തെങ്കാശിപ്പട്ടണത്തില്‍ ദിലീപിന്റെ അഭിനയം ആ വേഴ്‌സിറ്റാലിറ്റി ഒക്കെ എനിക്കിഷ്ടപ്പെട്ടു ഇതാരാണെന്നു ഞാന്‍ അന്വേഷിച്ചിരുന്നു. അതിനുശേഷം വിസാഗില്‍ വച്ച് ദിലീപ് ഒരു ഷൂട്ടിന് വന്നപ്പോള്‍ ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പരിചയപ്പെട്ടു. തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ അഭിനയം കണ്ട് എനിക്ക് ആ വേഷം ചെയ്യണമെന്നുണ്ടായിരുന്നു പക്ഷേ കോമഡിയില്‍ ദിലീപിന്റെ അത്ര വേഴ്‌സിറ്റാലിറ്റി ഇല്ലാത്തതു കൊണ്ട് ചെയ്യാന്‍ പറ്റിയില്ല.” മനോരമയുമായുള്ള അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയലില്‍ അഞ്ജു കുര്യനാണ് നായിക. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നവരും ചിത്രത്തിലുണ്ട്. എന്‍ജികെ, ഇരവി, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള ശിവകുമാര്‍ വിജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതസംവിധാനം ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി