ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല, പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ: അര്‍ജുന്‍ അശോകന്‍

‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിനെ തുടര്‍ന്ന് നടന്‍ ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന കോടതി വിധി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

പലപ്പോഴും അച്ഛന് മുന്നില്‍ ഉത്തരം മുട്ടാറുണ്ട്. അച്ഛന്‍ എന്ന് പറയുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് തന്നെ നിന്ന് മകനെ വളര്‍ത്തണ്ടേ. അത്ര ദേഷ്യക്കാരന്‍ ഒന്നും അല്ല. സിനിമയില്‍ കാണുന്ന പോലെ പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ. കേസ് പോകാന്‍ പ്രധാന കാരണം ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല.

എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആഗ്രഹത്തില്‍ ഉണ്ടാക്കിയ വീടാണ് പഞ്ചാബിഹൗസ്. അച്ഛന്റെ അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവന്‍ തീര്‍ന്നത്. ഇത്രയും കാലം സിനിമയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതല്‍ ഉണ്ടായത്.

അത് റീപെയര്‍ ചെയ്യാന്‍ എന്റെ കയ്യിലും അച്ഛന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പണി അവര്‍ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടികളിക്കാന്‍ പറ്റില്ല വീട്ടില്‍. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാന്‍ എത്തിയപ്പോഴും അച്ഛന്‍ സമ്മതിച്ചില്ല അത് മാറ്റാന്‍.

കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അതേസമയം, പഞ്ചാബിഹൗസിന്റെ പണി പൂര്‍ത്തിയായ ശേഷം ടൈലുകള്‍ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ വെള്ളവും മണ്ണും പുറത്തുവരാനും തുടങ്ങി. ഇതേ തുടര്‍ന്നാണ് ഹരിശ്രീ അശോകന്‍ കേസ് കൊടുതത്തത്.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം