മമിതയെ ഉമ്മ വെയ്ക്കാന്‍ വരുന്ന ഒരു സീനുണ്ട്, നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു..: അര്‍ജുന്‍ അശോകന്‍

‘സൂപ്പര്‍ ശരണ്യ’ എന്ന സിനിമയ്ക്ക് ശേഷം അര്‍ജുന്‍ അശോകനും മമിത ബൈജുവും അനശ്വര്യ രാജനും ഒന്നിച്ചെത്തുന്ന സിനിമയാണ് ‘പ്രണയ വിലാസം’. ചിത്രത്തിലെ ലവ് മേക്കിംഗ് സീനിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയില്‍ ഒരു കിസ്സിംഗ് സീന്‍ ഉണ്ടായിരുന്നെങ്കിലും താന്‍ പറ്റില്ല എന്ന് പറഞ്ഞതിനെ കുറിച്ചാണ് അര്‍ജുന്‍ പറയുന്നത്. ”സിനിമയില്‍ ഞാനും മമിതയും പ്രണയത്തിലാണ്. വളരെ മെച്ച്വേര്‍ഡ് ആയൊരു പ്രണയമാണ്. സിനിമയില്‍ ഒരു പാട്ട് സീനുണ്ട്. അതിന്റെ അവസാനം ഇങ്ങനെ ഉമ്മ വയ്ക്കാന്‍ വരുന്ന സീനുണ്ട്.”

”അത് ബെറ്ററായി ചെയ്യണം എന്നൊക്കെ കരുതി ഷൂട്ട് ചെയ്യാന്‍ ഇരുന്ന സമയത്ത് മഴ പെയ്ത് അത് ബ്രേക്കായി. പിന്നെ ഞങ്ങള്‍ക്ക് ടെന്‍ഷനായി ഇത് എങ്ങനെ ചെയ്യുമെന്ന്. പിന്നെ ലൊക്കേഷന്‍ മാറി. ഞങ്ങള്‍ ഇങ്ങനെ രണ്ടുപേരും പരസ്പരം അടുത്തേക്ക് വരുന്ന സമയത്ത് ഉമ്മ വയ്ക്കണം എന്ന് പറഞ്ഞു.”

”ഞാന്‍ പറഞ്ഞു നടക്കില്ലെന്ന്. പിന്നെ പറഞ്ഞ് അടുത്ത് വന്നാല്‍ മതിയെന്ന്. ഞങ്ങളുടെ വിചാരം ഞങ്ങള്‍ വളരെ ക്ലോസ് ആയാണ് നില്‍ക്കുന്നത് എന്നാണ്. പക്ഷെ ഇത് ക്യാമറയില്‍ നല്ല ഡിസ്റ്റന്‍സില്‍ ആയിരുന്നു. അങ്ങനെ ഒരു അനുഭവം ഈ പടത്തില്‍ ഉണ്ട്” എന്നാണ് അര്‍ജുന്‍ അശോകന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ