മമ്മൂക്ക ചീത്തപ്പൊളിയാണ്, എനിക്ക് കൂടുതല്‍ അഭിനയിക്കേണ്ടി വന്നില്ല..; 'ഭ്രമയുഗം' തിയേറ്ററില്‍ കണ്ട ശേഷം അര്‍ജുന്‍

ആദ്യ ദിനം തന്നെ ഗംഭീര പ്രതികരണങ്ങളാണ് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ നേടുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അര്‍ജുന്‍ അശോകന്‍ കുടുംബത്തോടൊപ്പം തിയേറ്ററില്‍ എത്തി പ്രേക്ഷകര്‍ക്കൊപ്പമാണ് സിനിമ കണ്ടത്. ചിത്രം കണ്ടതിന് ശേഷം അര്‍ജുന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”മമ്മൂക്കയുടെ കൂടെയുള്ള എക്‌സ്പീരിയന്‍സ് അങ്ങനെ ഷെയര്‍ ചെയ്യാന്‍ പറ്റില്ല. നിങ്ങള്‍ കണ്ടില്ലേ, പോയി കാണൂ. വന്‍ പൊളിയായിട്ട് നില്‍ക്കുകയാണ്. മമ്മൂക്ക പൊളിയല്ലേ, മമ്മൂക്ക ചീത്തപ്പൊളിയല്ലേ പൊളിച്ചേക്കണത്, സീനാണ്” എന്നാണ് അര്‍ജുന്‍ പറയുന്നത്. കൂടാതെ ഒപ്പം അഭിനയിക്കുക ചലഞ്ചിംഗ് ആയിരുന്നുവെന്നും താരം പറയുന്നുണ്ട്.

”ആ കഥാപാത്രം ചെയ്യുക എന്നത് ഒരു ചാലഞ്ച് തന്നെയായിരുന്നു. കാരണം സൈഡില്‍ മമ്മൂട്ടിയാണ് ഉള്ളത്. പിന്നെ ഒരു ഓളത്തിന് അങ്ങുപോയി. ഞാന്‍ ഒന്നാമത് മമ്മൂക്ക ഫാന്‍ ആയതുകൊണ്ട് വന്‍ ഹാപ്പി ആയിരുന്നു. എനിക്ക് ചില സ്ഥലത്ത് കൂടുതല്‍ അഭിനയിക്കേണ്ടി വന്നില്ല” എന്നാണ് അര്‍ജുന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മനക്കല്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തേവന്‍ എന്ന നാടോടി ഗായകന്‍ ആയാണ് അര്‍ജുന്‍ അശോകന്‍ വേഷമിട്ടത്.

സിദ്ധാര്‍ത്ഥ് ഭരതന്‍ മമ്മൂട്ടിയുടെ മകനായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രേക്ഷകര്‍ മാത്രമല്ല, താരങ്ങളും സംവിധായകരുമടക്കം സിനിമയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ