ഫ്രസ്‌ട്രേഷന്‍ കാരണം അച്ഛന്‍ മദ്യത്തിന് അടിമയായി, വീട് വില്‍ക്കേണ്ടി വന്നു, പക്ഷെ..: അര്‍ജുന്‍ അശോകന്‍

താരപുത്രന്‍ എന്ന ലേബല്‍ ഉണ്ടായിരുന്നെങ്കിലും താന്‍ ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടികള്‍ സുഖമില്ലാത്തതായിരുന്നുവെന്ന് അര്‍ജുന്‍ അശോകന്‍. അച്ഛനും സിനിമകള്‍ കുറവായിരുന്നു. സാമ്പത്തിക ബാധ്യത കൊണ്ട് വീട് വില്‍ക്കേണ്ടി വന്നു, അച്ഛന്‍ മദ്യപാനിയായി മാറിയിരുന്നു എന്നാണ് അര്‍ജുന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”എന്റെ ആദ്യത്തെ രണ്ട് പടങ്ങള്‍ വലിയ രീതിയില്‍ ഓടിയില്ല. അച്ഛന്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഞാന്‍ വന്നതെങ്കില്‍ കുറച്ചൂകൂടി എളുപ്പമായിരുന്നേനെ. പക്ഷേ ആ സമയം അച്ഛനും സിനിമകള്‍ കുറവായിരുന്നു. ഞാന്‍ പലയിടത്തും ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടികള്‍ സുഖമില്ലാത്തതായിരുന്നു.”

”ആ സമയത്ത് കുടുംബവും സാമ്പത്തികമായി കഷ്ടപ്പെടുകയായിരുന്നു. അച്ഛന്‍ ഒരു വീട് വെച്ചിരുന്നു. പക്ഷേ അത് ഹൗസ് വാമിംഗിന് മുമ്പ് തന്നെ വില്‍ക്കേണ്ടി വന്നു. സാമ്പത്തികമായി വളരെ അധികം താഴെപ്പോയി. ഫ്രസ്‌ട്രേഷന്‍ കാരണം അച്ഛന്‍ മദ്യത്തിന് അടിമപ്പെട്ടു.”

”പിന്നീട് ഒരു മൊമന്റില്‍ പുള്ളി തന്നെ അത് ബ്രേക്ക് ചെയ്തു, മദ്യപാനം ഉപേക്ഷിച്ചു. കുടുംബം ഇത്രത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചേച്ചിയും അമ്മയും അച്ഛനുമൊന്നും എന്നെ അറിയിച്ചില്ല. ആ സമയത്ത് വീട്ടില്‍ എനിക്കൊരു റിബല്‍ ഇമേജായിരുന്നു.”

”അടുത്തിടെയാണ് അക്കാലത്തെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചൊക്കെ ചേച്ചിയും അമ്മയും പറഞ്ഞ് കൃത്യമായി ഞാന്‍ അറിയുന്നത്. ആ വീട് വിറ്റെങ്കിലും അച്ഛന്‍ പിന്നീട് വീണ്ടുമൊരു വീട് വെച്ചു. ചേച്ചിയുടെ കല്യാണം നടത്തി. ഫുള്‍ ലൈഫ് സെറ്റില്‍ഡായിട്ടാണ് അച്ഛന്‍ ഇപ്പോള്‍ ചില്‍ ചെയ്യുന്നത്” എന്നാണ് അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

Latest Stories

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?