ഇത് കളര്‍ പടമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു, സംവിധായകനോട് അക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു: അര്‍ജുന്‍ അശോകന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ വ്യത്യസ്തത സമ്മാനിച്ചാണ് ‘ഭ്രമയുഗം’ തിയേറ്ററിലെത്തിയത്. മമ്മൂട്ടി ആറാടിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും സിനിമയുടെ തീമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയുടെ ഷൂട്ടിംഗിനിടെ ഇത് കളര്‍ പടമായിരുന്നെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നിപ്പോയിരുന്നു എന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്. ”ഡയറക്ടര്‍ എന്തായാലും വെറുതെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം ചെയ്യില്ലല്ലോ. പിന്നെ ഷൂട്ട് നടക്കുന്ന സമയത്ത് നമുക്ക് ഇത് കളര്‍ ആണെങ്കിലോ എന്ന് തോന്നിപ്പോകും.”

”അങ്ങനെ ആലോചിച്ചെങ്കിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണ് നല്ലത്. അതാണ് അതിന്റെ മൂഡ്” എന്നാണ് അര്‍ജുന്‍ അശോകന്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് താന്‍ ചോദിച്ചിരുന്നു എന്നാണ് സിദ്ദാര്‍ത്ഥ് ഭരതന്‍ പറയുന്നത്.

”നമ്മളുടെ അടുത്ത് ആദ്യം ഈ കാര്യം പറയുമ്പോള്‍ തീര്‍ച്ചയായും എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് ചോദിക്കുമല്ലോ. അതിന് മറുപടിയായി അതിന്റേതായ കാരണങ്ങള്‍ സംവിധായകന്‍ പറഞ്ഞു തന്നു. സിനിമ പറയുന്നത് ഒരു പ്രത്യേക കാലഘട്ടത്തിലേതാണ്. പിന്നെ ഹൊറര്‍ ഴോണറിലുള്ള സിനിമയാണ്.”

”അങ്ങനെ വരുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൂടുതല്‍ എഫക്റ്റിവാകും എന്ന് തോന്നി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നെ നമ്മള്‍ അതിനെ പറ്റി ചോദിച്ചിട്ടില്ല” എന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നത്. അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടുന്നത്. 3 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം