പൃഥ്വിയുടെ മുകളിലൂടെ ആന കടന്നു പോകുന്ന രംഗം പേടിച്ചാണ് ഞങ്ങളെല്ലാം ചെയ്തത്, അവന് ധൈര്യത്തോടെ അഭിനയിച്ചു: കലാസംവിധായകന്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് പൃഥ്വിരാജ്. അഭിനയത്തിനൊപ്പം സംവിധായകനായും നിര്‍മ്മാതാവായും താരം സിനിമയില്‍ സജീവമാണ്. പൃഥ്വിരാജിന്റെ തുടക്ക കാലത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിലെ രംഗത്തിനെ കുറിച്ചാണ് സിനിമയുടെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ പറയുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനെ ഒരു കുഴിയൊരുക്കി വീഴ്ത്താനായി നവ്യ നായര്‍ കാത്തു നില്‍ക്കുന്നുണ്ട്.

അങ്ങനെ കുഴിയില്‍ വീണ ശേഷം ഒരു ആന പൃഥ്വിരാജിനെ പാസ് ചെയ്ത് പോകണം എന്നതായിരുന്നു രംഗം. അതിന് വേണ്ടി ഒരാള്‍ പൊക്കത്തിലുള്ള കുഴിയുണ്ടാക്കി. തേരട്ട, പഴുതാര, കുപ്പിച്ചില്ല് ഇങ്ങനെയുള്ള സാധനങ്ങളിട്ടു. സിനിമയില്‍ അത് കാണില്ല.

പക്ഷെ അതൊക്കെ വേണമെന്ന് സംവിധായകന് നിര്‍ബന്ധമായിരുന്നു. അതിനകത്തേക്കാണ് പൃഥ്വിരാജ് ഇറങ്ങി നില്‍ക്കുന്നത്. അന്ന് പൃഥ്വിരാജ് വളരെയധികം സഹകരിച്ചാണ് ആ രംഗം ചെയ്തത്. പക്ഷെ അതിലെ ഭീകരത എന്താണെന്ന് വച്ചാല്‍ കുഴിയില്‍ നില്‍ക്കുന്ന പൃഥ്വിയുടെ തലയ്ക്ക് മുകളിലൂടെ ഒരു ആന കടന്നു പോകണമെന്നാണ്.

തങ്ങളൊക്കെ പേടിയോടെയാണ് അത് കണ്ടത് നിന്നത്. ഒന്നും പേടിക്കേണ്ടെന്ന് സംവിധായകന്‍ പറയുന്നുണ്ടായിരുന്നു. രാജുവും ധൈര്യത്തോടെ തന്നെ ആ രംഗം ചെയ്തു. ആ സിനിമയില്‍ കാണുന്നത് പോലെ പൃഥ്വിരാജിന്റെ തലയുടെ മുകളിലൂടെ ആന യഥാര്‍ത്ഥത്തില്‍ കടന്നു പോവുകയാണ്.

ഇന്നത്തെ പോലെ ടെക്നോളജി അന്നില്ല. ഇന്നാണെങ്കില്‍ നടനെ വേറേ ഷൂട്ട് ചെയ്ത്, ആനയെ വേറെ ഷൂട്ട് ചെയ്ത് ഒന്നാക്കാമായിരുന്നു എന്നാണ് ജോസഫ് നെല്ലിക്കല്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു