കലയെ കലയായി മാത്രം കാണണം, വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത്; ക്രിസ്റ്റോഫ് സനൂസി

കലയെ എപ്പോഴും കലയായി മാത്രം കാണാനാകണമെന്നും രാഷ്ട്രീയപക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കുന്നതാണെന്നും വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ക്രിസ്റ്റോഫ് സനൂസിക്ക് ഇന്ന് മേളയുടെ സമാപന ദിവസം സമ്മാനിക്കും.

ക്രിസ്റ്റോഫ് സനൂസി, സി. എസ് വെങ്കിടേശ്വരൻ

“ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത് ജീവിതാദർശങ്ങൾ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂ. താത്കാലികമായ ബുദ്ധിമുട്ടുകളിൽ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാർ ആ രംഗം ഉപേക്ഷിക്കരുത്, സ്വപ്നങ്ങൾ തേടിയുള്ള യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് ശേഷം നല്ല കാലമുണ്ടാകും” പ്രശസ്ത ഫിലിം ക്രിട്ടിക് സി. എസ് വെങ്കിടേശ്വരനുമായുള്ള അഭിമുഖത്തിലാണ് ക്രിസ്റ്റോഫ് സനൂസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

May be an image of 3 people and text that says "ç Intern C S Venkiteswaran IN CONVERSATION WITH Krzysztof Zanussi"

1939ല്‍ വാഴ്‌സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്‌സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടി. 1966ല്‍ സംവിധാനം ചെയ്ത ‘ഡത്തെ് ഓഫ് എ പ്രോവിന്‍ഷ്യല്‍ അദ്ദേഹത്തിന്റെ ഡിപ്‌ളോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാര്‍ധക്യം, ജീിവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം അദ്ദേഹത്തിന്റെ പില്‍ക്കാല ചലച്ചിത്രജീവിതത്തിന്റെ ദിശാസൂചിയായി. ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ‘ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍’ പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

എഴുപതുകളിലാണ് സനൂസിയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേന്‍ (1973), കമോഫ്‌ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്‌പൈറല്‍ (1978) എന്നിവ ഇതില്‍പ്പെടുന്നു. ‘ലൈഫ് ഏസ് എ ഫാറ്റല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്(1999),ഫോറിന്‍ ബോഡി (2014),എഥര്‍ (2018), ദ പെര്‍ഫക്റ്റ് നമ്പര്‍ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍.

File:Krzysztof Zanussi 02.JPG - Wikimedia Commons

1984ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍’. ‘ദ കോണ്‍സ്റ്റന്റ് ഫാക്ടര്‍’ കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. തന്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിയുടെ ‘ക്യാമറ ബഫ്’ എന്ന സിനിമയില്‍ താനായി തന്നെ സനൂസി വേഷമിട്ടിരുന്നു. 1980കളുടെ ഒടുവില്‍ സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാനുമായി ചേര്‍ന്ന് സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി സ്ഥാപിച്ചു.

ചലച്ചിത്രാധ്യാപകന്‍ കൂടിയായ സനൂസി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്റിലെ യൂറോപ്യന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കി ഫിലിം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രൊഫസറാണ്. 1998ല്‍ നടന്ന ഐ.എഫ്.എഫ്.കെയില്‍ സനൂസി പങ്കെടുത്തിരുന്നു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത