അന്നൊക്കെ ഞാന്‍ വെറും തോല്‍വി, ഒമറിക്ക ആ വാക്ക് പാലിച്ചു, ഞാന്‍ നായകനായി; ധമാക്കയിലെത്തിയ കഥ പറഞ്ഞ് അരുണ്‍

കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയത്തില്‍ ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന അരുണ്‍ പിന്നീട് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് താരം.

ജീവിതത്തില്‍ ആദ്യമായി ഒരു ഇന്റര്‍വ്യൂ അറ്റന്റ് ചെയ്ത്, ജോലി കിട്ടിയിട്ടും അത് ഉപേക്ഷിച്ചാണ് താന്‍ അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായതെന്നാണ് താരം പറയുന്നത്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള സെക്കന്റ് ഹീറോ ആയാണ് തന്നെ കാസ്റ്റ് ചെയ്തിരുന്നതെന്നും അരുണ്‍ പറയുന്നു.

‘ഷൂട്ടിംഗ് തുടങ്ങി ആദ്യത്തെ 10-15 ദിവസം സെക്കന്റ് ഹീറോ എന്ന നിലയില്‍ തന്നെയായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പോകെ പോകെ കഥയില്‍ മാറ്റങ്ങള്‍ വരികയും പുതിയ പുതിയ കഥാപാത്രങ്ങള്‍ വരികയും ചെയ്തു. അതോടെ എന്റേത് സൈഡ് ക്യാരക്ടറായി മാറി.

പക്ഷേ ഒമറിക്ക കൂടെ നില്‍ക്കുകയും അടുത്ത സിനിമയില്‍ നോക്കാടാ എന്ന് പറയുകയും ചെയ്തു. അങ്ങനെ ഒമറിക്കയുടെ അടുത്ത ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്തു,’ താരം പറയുന്നു.

‘അന്നൊക്കെ ഞാന്‍ വെറും തോല്‍വിയായിരുന്നു. ഒരു രീതിയിലും ഡാന്‍സ് ചെയ്യാന്‍ അറിയുമായിരുന്നില്ല. പിന്നെ ഇതില്‍ വന്നിട്ട് എന്തോക്കെയൊ ചെയ്തു. സിനിമയിലെ പാട്ടിന് വേണ്ടി ഒമറിക്ക കുറച്ച് റഫറന്‍സുകള്‍ അയച്ച് തന്നിരുന്നു. അതൊക്കെ കണ്ടപ്പോഴേക്കും ഞാന്‍ ഞെട്ടിപ്പോയി. ഷാഹിദ് കപൂറിന്റെയൊക്കെ ഷോട്ടും സീക്വന്‍സുകളുമാണ് എഡിറ്റ് ചെയ്ത് അയച്ച് തന്നത്,’ അരുണ്‍ പറയുന്നു.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി